auto-dog-death

TOPICS COVERED

നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോമറിഞ്ഞുണ്ടായ അപകടത്തില്‍ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയും ജാന്‍പോള്‍, പ്രവിന്ധ്യ ദമ്പതികളുടെ മകളുമായ സഖിയാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് സഖി വാഹനത്തിന്‍റെ അടിയില്‍പ്പെടുകയായിരുന്നു. 

സാരമായി പരുക്കേറ്റ സഖിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയില്‍ സഖിയോടൊപ്പം യാത്ര ചെയ്തിരുന്ന രക്ഷിതാക്കളും പരുക്കേറ്റ് ചികിത്സയിലാണ്. കടയ്ക്കാവൂര്‍ മേല്‍പ്പാലത്തിന് മുകളില്‍ വൈകിട്ടായിരുന്നു അപകടം. കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയായിരുന്നു അപകടത്തില്‍ മരിച്ച സഖി. 

ENGLISH SUMMARY:

Kerala Accident news: A tragic accident in Kerala resulted in the death of a sixth-grade student. The accident occurred when an auto-rickshaw overturned after a dog ran across the road.