പെറ്റിയടിക്കാന്‍ റോഡിന് കുറുകെ അപകടകരമാവും വിധം ബൈക്ക് ക്രോസ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥര്‍. കോണ്‍ഗ്രസ് നേതാവ് അന്‍സാര്‍ മുഹമ്മദാണ് വിഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പെറ്റിക്ക് വേണ്ടി എന്തു കോപ്രായവും കാണിക്കുന്ന നിലയിലേക്ക് കേരള പോലീസ് മാറിയെന്നും ഈ പ്രവൃത്തികൾ വലിയ അപകടം വരുത്തിവെയ്ക്കുമെന്നും അന്‍സാര്‍ കുറിപ്പിലൂടെ പറയുന്നു.
കുറിപ്പ്
മരണം വരെ സംഭവിക്കാം..... ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ കുറിക്കുന്നു പോലീസിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ...... kp എന്നാൽ കേരള പോലീസ് എന്നാണ് കേരള ഫോട്ടോ എന്നല്ല...... പെറ്റിക്ക് വേണ്ടി എന്തു കോപ്രായവും കാണിക്കുന്ന നിലയിലേക്ക് കേരള പോലീസ് മാറിയെന്ന് ഈ വീഡിയോ കണ്ടാൽ അറിയാം... പോലീസിന്റെ ഈ പ്രവൃത്തികൾ വലിയ അപകടം വരുത്തിവെക്കും ഇത് രാജഭരണമല്ല......... ജനാധിപത്യ ഭരണമാണ്....... ജനങ്ങളോട് വിട്ടുവീഴ്ച ആകാം....... വല്യ കള്ളമാർ നാട്ടിൽ വിലസി നടക്കുന്നു അവരെ പോയി പിടിക്ക്..... പാവങ്ങളോട് വിട്ടുവീഴ്ച ചെയ്യ്