Untitled design - 1

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ റിനിയുടെ ആരോപണത്തിൽ തെളിവ് കൊടുക്കാത്തതെന്താണ് എന്ന ചോദ്യവുമായി രാഹുല്‍ ഈശ്വർ. ഫെയ്സ്ബുക്കിലിട്ട വിഡിയോ സ്റ്റോറിയിലൂടെയാണ് രാഹുലിന്റെ പ്രതികരണം. 

ഒരാളുടെ ജീവിതം നശിപ്പിച്ചിട്ട് ഇങ്ങനെ ഉളുപ്പില്ലാതെ നടക്കാൻ എങ്ങനെ പറ്റുന്നുവെന്നാണ് റിനിയോടുള്ള രാഹുൽ ഈശ്വറിന്റെ ചോദ്യം. രാഹുൽ മാങ്കൂട്ടത്തിലിനെ പെടുത്തി സോഷ്യൽ മീഡിയയിൽ റീലുകൾക്ക് റീച്ച് കീട്ടി ഉ​ദ്ഘാടനത്തിന് പോകുന്ന തിരക്കിലാണ് അവർ. രാഹുൽ ഉള്ളിൽ കരഞ്ഞുകൊണ്ടിരിക്കുകയാണ്. രാഹുലിന്റെ അമ്മയ്ക്കടക്കം ഓണമുണ്ണാൻ ബന്ധുക്കളുടെ വീട്ടിൽ  പോലും പോകാൻ കഴിയാത്ത തരത്തിലാക്കി. 

റിനി ഒരു പരിപാടിക്ക് പോയി ശരീര ഭാ​ഗം പ്രദർശിപ്പിക്കുന്ന വിഡിയോ എടുത്ത് പറയാൻ പറ്റും. എന്നാൽ അങ്ങനെ ചെയ്യില്ല. സ്ത്രീയെ വിമർശിക്കുമ്പോൾ അവരുടെ നിലപാടിനെയാണ് വിമർശിക്കുന്നത്. നിലപാടില്ലാത്ത റിനിയുടെ നിലപാടിനെയാണ് ചോദ്യം ചെയ്യുന്നത്.  സ്വന്തം ജീവിതത്തിന് ​ഗുണമുണ്ടാവാൻ വേണ്ടി മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്. അവന്തികയും ഇതിന് തന്നെയാണ് ശ്രമിച്ചത്. നട്ടെല്ല് വേണമെന്നും തെളിവുണ്ടെങ്കിൽ കൊടുക്കണമെന്നും പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്. 

‘ഞാനും രാഹുല്‍ മാങ്കൂട്ടത്തിലും കുറച്ചുകാലം മുന്‍പ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ശക്തമായി അടികൂടിയതാണ്. പക്ഷെ ‘ഐ കെയര്‍ എബൗട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ എത്രവര്‍ഷമാണ് വേട്ടയാടിയത്. അതുപോലൊരു വേട്ടയായി ഇത് മാറാതിരിക്കട്ടെ. കൂടെയുള്ളവന്‍ വീഴുമ്പോള്‍ കയ്യടിക്കാതെ ചോദിക്ക് കോണ്‍ഗ്രസുകാരാ തെളിവെവിടെയെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. 

ENGLISH SUMMARY:

Rahul Easwar's Criticism is the focus keyword. Rahul Easwar questions the lack of evidence in Rini's allegations against Rahul Mankootathil and criticizes the exploitation of the situation for social media gain, urging support for Rahul Mankootathil, who is at the receiving end of this attack.