അര്‍ധരാത്രിയില്‍ അനുനയ നീക്കവുമായി പി.വി. അന്‍വറിന്‍റെ വീട്ടിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് ട്രോള്‍ പൂരം. എയറില്‍ നിന്ന് പറപറക്കുകയാണ് രാഹുലെന്നാണ് സൈബറിടം പറയുന്നത്. പാതിരാത്രി തലയിൽ മുണ്ടിട്ട്, അൻവറിന്റെ കാല് പിടിക്കാൻ പോയതാണോ, പകൽ ഫെയ്സ്ബുക്കിലിരുന്ന് തള്ളും രാത്രിയിൽ സങ്കി -സുടാപ്പികളുടെ വീട്ടില്‍, വെല്ലുവിളിയാണ് സാറേ ഇവന്റെ മെയിൻ, അൻവറിന്റെ വസതിയിൽ കാല് പിടിക്കാൻ എത്തിച്ച ഭയപ്പാടിന്റെ പേരാണ് എം സ്വരാജ്, രാഹുല്‍ പോയത് ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാന്‍, പകല്‍ ഗീര്‍വാണം. രാത്രി കാലുപിടുത്തം, എന്നിങ്ങനെ പോകുന്നു കമന്‍റ് പുരം.
ഇന്നലെ രാത്രിയാണ് രാഹുൽ ഒതായിയിലെ വീട്ടിലെത്തിയത്. രാഹുൽ അൻവറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് കിട്ടി. യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് എത്തിയത്. അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച. അതേസമയം, വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു അൻവർ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് നിലമ്പൂരിൽ മത്സരിക്കുന്ന കാര്യത്തിൽ അൻവർ മലക്കം മറിഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അൻവർ പിന്നീട് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേ സമയം താന്‍ പോയത് പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ലെന്നും അന്‍വര്‍ പിണറായിസത്തിന് എതിരായിട്ടാണ് സംസാരിച്ചെന്നും രാഹുല്‍ പ്രതികരിച്ചു