congress-mg-kannan

കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ഡിസിസി വൈസ്പ്രസിഡന്‍റുമായ എം.ജി.കണ്ണന്റെ വിയോ​ഗം പാർട്ടിക്കും പ്രവർത്തകർക്കും തീരാനഷ്ടമാണ്.

പട്ടിണിയുടെയും ദുരിതത്തിന്റെയും ലോകത്തുനിന്ന് സ്വന്തം പ്രയ്തനവും  ഇഛാശക്തിയും കൊണ്ട് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ആകാലത്തിൽ അന്തരിച്ച കോൺ​ഗ്രസ് നേതാവ് എം.ജി കണ്ണന്‍. അദ്ദേഹം 2005ൽ ചെന്നീർക്കര പഞ്ചായത്തംഗവും 2010, 2015 വർഷങ്ങളിൽ ജില്ലാ പഞ്ചായത്തംഗവുമായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂരില്‍ മല്‍സരിച്ച എം.ജി കണ്ണന് ഇരുപത്തയ്യായിരത്തിലേറെ ഉണ്ടായിരുന്ന ചിറ്റയം ഗോപകുമാറിന്റെ ഭൂരിപക്ഷം  2919 വോട്ടായി കുറയ്ക്കാൻ കഴിഞ്ഞു. 

2021ലെ നിയമസഭാ തിരഞ്ഞെടുപ്പു തിരക്കുകൾക്കിടയിലും രക്താർബുദ രോഗിയായ മകൻ ശിവകിരണിന്റെ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങൾ എങ്ങനെ ഒരുക്കുമെന്ന സങ്കടത്തിലായിരന്നു കണ്ണന്‍. കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങിയാണ് രോഗിയായ മകനെ അദ്ദേഹം ചികിത്സിച്ചത്. സുമനസ്സുകളായ ഒരുപാടുപേര്‍ സഹായിക്കാന്‍ എത്തിയത് കണ്ണന് ഒരുപാട്  ആശ്വാസമായിരുന്നു. 

ദുരിതം നിറഞ്ഞ ബാല്യ കാലമായിരുന്നു കണ്ണന്റേത്. മരം വെട്ടു തൊഴിലാളിയായ അച്ഛനും കൂലിവേലയ്ക്കു പോകുന്ന അമ്മയും കൊണ്ടു വരുന്ന തുച്ഛമായ വേതനം കൊണ്ട് ജീവിച്ചു വന്ന കുടുംബത്തിന് കൂലിപ്പണിയില്ലാത്ത നാളുകൾ വറുതിയുടേതായിരുന്നു. മകനെയും മകളെയും പഠിപ്പിച്ച് വലിയ ജോലിക്കാരാക്കിയാൽ കുടുംബം രക്ഷപ്പെടുമെന്നു ആ മാതാപിതാക്കൾ സ്വപ്നം കണ്ടു. 

താന്‍ അടൂരില്‍ മല്‍സരിക്കുന്ന കാലത്തും അച്ഛൻ കൂലിവേലയ്ക്കു പോകുന്നതും അമ്മ തൊഴിലുറപ്പു ജോലിക്കും പോകുന്നതും കണ്ണന്റെ കണ്ണുനിറയ്ക്കുമായിരുന്നു.  ബിരുദ പഠനത്തിനു ശേഷം കേബിൾ ടിവി ടെക്നീഷ്യനായി കുറച്ചു കാലം ജോലി നോക്കിയ കണ്ണൻ പത്ര ഏജന്റുമായിരുന്നു. രാവിലെ പത്ര വിതരണത്തിനു ശേഷമായിരുന്നു പൊതുപ്രവർത്തനം. എത്ര തിരക്കുണ്ടെങ്കിലും വായനക്കാർക്ക് പത്രം എത്തിച്ചു നൽകിയ ശേഷമാകും മറ്റു കാര്യങ്ങൾക്ക് തിരിക്കുക. 

ENGLISH SUMMARY:

Congress leade M.G. Kannan's miserable life