കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചുവെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കെഎസ്ആർടിസിക്ക് സഹായം നല്‍കിയ കാര്യം അറിയിച്ചത്. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്.
അഞ്ചാഴ്‌ചയിൽ 245.86 കോടി രൂപയാണ് കോർപറേഷന് സർക്കാർ സഹായമായി നൽകിയത്. ഈ സർക്കാരിന്റെ കാലത്ത് 6307 കോടിയോളം രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1612 കോടി രുപ നൽകി. ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായും ലഭ്യമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.