sunflower

TOPICS COVERED

തൃശൂർ പൈനൂരിൽ ഒരു സൂര്യകാന്തി പാടമുണ്ട്. ആര് കണ്ടാലും ഒന്ന് നോക്കി പോകും. നിരവധി കാഴ്ചക്കാരാണ് ഈ സൂര്യകാന്തി പാടം കാണാൻ സ്ഥലത്തെത്തുന്നത്. ഉടമസ്ഥൻ അറിയാതെ കുമാരൻ എന്ന കർഷകനാണ് സൂര്യകാന്തി ചെടി നട്ടത്.

കൊയ്ത്തു കഴിഞ്ഞപ്പോൾ കുമാരൻ ചേട്ടന് ഒരു പൂതി തോന്നി. പൂക്കൃഷി നടത്തിയാലോ. പച്ചപ്പു നിറഞ്ഞ അരയേക്കർ നെൽപ്പാടത്ത് എന്തു വിതയ്ക്കണമെന്ന് ആലോചിച്ചപ്പോഴാണ് നാട്ടിൽ സൂര്യകാന്തികൃഷി നടത്തുന്നതിന്‍റെ വാർത്ത അറിഞ്ഞത്. പിന്നൊന്നും ആലോചിച്ചില്ല. തമിഴ്നാട്ടിലേയ്ക്ക് വച്ചുപിടിച്ചു. ഉടമസ്ഥൻ അറിയാതെ പാട്ടത്തിനെടുത്ത പാടത്ത് അങ്ങനെ കുമാരൻ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന സൂര്യകാന്തി വിത്തു വിതച്ചു.  

പ്രത്യേക പരിചരണമൊന്നും കുമാരൻ നൽകിയിട്ടില്ല. ഒന്നോ രണ്ടോ പൂവിനു പകരം ഇപ്പോൾ പൈനൂരിൽ ഒരുപൂക്കാലമാണ് കുമാരൻ ഒരുക്കിയിരിക്കുന്നത്. കൊടും വെയിൽ വകവയ്ക്കാതെ തലയാട്ടി നിൽക്കുന്ന മഞ്ഞപ്പൂനിര കാണാനും സെൽഫിയെടുക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്.  തിരക്കുകൾ മാറ്റിവെച്ച് കുറച്ചുനേരം പ്രകൃതി ഭംഗി ആസ്വദിക്കാൻ താല്പര്യമുള്ളവർക്ക് ഇവിടേക്ക് വരാം 

ENGLISH SUMMARY:

A stunning sunflower field in Painoor, Thrissur, has become a local attraction, drawing many visitors. Interestingly, the sunflowers were planted by a farmer named Kumaran without the landowner's knowledge, creating a visual treat that now captivates all who pass by.