drugvolly

TOPICS COVERED

നാട്ടിന്‍പുറങ്ങള്‍ നന്മകളാല്‍ സമൃദമെന്ന് പറഞ്ഞുനടന്ന പഴയ കാലമല്ല. നഗര, ഗ്രാമ വിത്യാസമില്ലാതെ ലഹരി കീഴടുക്കുകയാണ്. കോഴിക്കോട്ടെ ഒരു ഗ്രാമത്തെയൊന്നാകെയാണ് ലഹരി കീഴടക്കിയിരിക്കുന്നത്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച, നമ്മളെല്ലാം പേടിക്കുന്ന ലഹരിമരുന്നല്ല അത്. അതെന്താണെന്ന് അറിയാന്‍ റിപ്പോര്‍ട്ട് കാണാം. ഇതല്ലേ വൈബ്. 

പയിമ്പ്ര എന്ന കൊച്ചുഗ്രാമത്തിലെ മൈതാനം. രാവിലെ മുതല്‍ രാത്രി വരെ പാറ്റേണ്‍ ക്ലബിലെ ഈ കാണുന്ന ഇന്‍ഡോര്‍ സ്റ്റേഡിയവും തൊട്ടപ്പുറത്തുള്ള മൈതാനവും നിറഞ്ഞുകവിയും. അതെ, വോളിബോള്‍ ആണ് ഇവര്‍ക്കെല്ലാമെല്ലാം. ഇതുതന്നെയാണ് ഈ ഗ്രാമത്തിന്‍റെ ലഹരിയും. 

അവധിക്കാലത്ത് മാത്രമല്ല സ്കൂള്‍ തുറന്നാലും രാവിലെയും വൈകിട്ടും കുട്ടികള്‍ ഇവിടെ പരിശീലിക്കാനെത്തും.  ദേശീയ വോളിബോള്‍ ടീമിലടക്കം കളിച്ച് ഉയര്‍ന്ന ഉദ്യോഗം വാങ്ങിയ ഒട്ടേറെ പേരുണ്ട് ഈ ഗ്രാമത്തില്‍.  ലഹരിയോട് ഇവര്‍ നൊ പറയുന്നത് വോളിബോളിനെ നെഞ്ചോട് ചേര്‍ത്താണ്. മൊബൈലും ടിവിയും മാറി മാറി കണ്ട് അവധിക്കാലം തീര്‍ക്കുന്നവരോടെ ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. വരൂ. നമുക്കൊരുമിച്ച് കളിക്കാം. ലഹരി അടക്കമുള്ള വെല്ലുവിളികളെ സ്മാഷ് അടിച്ച് തുരത്താം. 

ENGLISH SUMMARY:

A village in Kozhikode has fallen into the grip of a strange addiction — not the typical narcotics we fear, but something subtler and widespread. With urban-rural lines blurring, this report explores the unexpected substance capturing an entire community.