fitvimala

TOPICS COVERED

മാനസികോല്ലാസത്തിന്‍റെ അടിസ്ഥാനം നല്ല ആരോഗ്യമാണ്.  പറയുന്നത് മറ്റാരുമല്ല,  കോഴിക്കോട് കോട്ടുളിയിലെ ഒരു മുത്തശ്ശിയാണ്. 68ാം വയസിലും യുത്തന്മാരെ വെല്ലുന്ന തരത്തില്‍ ഫിറ്റ്നെസ് സെന്‍ററില്‍ പ്രാക്ടീസ് ചെയ്യുകയാണ് വിമലാമ്മ.

എട്ടുമാസം മുമ്പാണ് വിമലാമ്മ ആദ്യമായി ഫിറ്റ്നസ് സെന്‍ററിലേക്ക് വരുന്നത്. പേടിച്ച് വിറച്ച്. ആദ്യമൊക്കെ എല്ലാരും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. പിന്നീടത് മാറി. അഞ്ച് മാസം കൊണ്ട് കുറച്ചത് 16 കിലോ ഭാരമാണ്. 

രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് തുടങ്ങും അധ്വാനം. നാലു വീടുകളില്‍ ജോലിക്ക് പോകുന്നുണ്ട്. അടുക്കളയില്‍ നിന്ന് അടുക്കളയിലേക്കുള്ള ഓടത്തിനിടയില്‍ സ്വന്തം ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം. വലിയ ഹെവി വെയ്റ്റൊന്നുമെടുക്കാറില്ല.  സാധാരണ വ്യായാമങ്ങളിലൂടെയും നിയന്ത്രിത ഭക്ഷണക്രമത്തിലൂടെയുമാണ് അമ്മ ഈ നേട്ടം കൈവരിച്ചത്. 

ENGLISH SUMMARY:

For Vimalamma from Kottuli, Kozhikode, mental joy begins with good health. At 68, she trains daily at a fitness center, giving tough competition to the youngsters around her. Her story is a testament to the power of will and the importance of staying fit, no matter your age.