wayanad

TOPICS COVERED

ബര്‍ഗറിലും മറ്റുമൊക്കെ ഉപയോഗിക്കുന്ന ലെറ്റ്‌യൂസ് കൃഷി ചെയ്‌ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കര്‍ഷകരുണ്ട് വയനാട് പുല്‍പ്പള്ളിയില്‍. മണ്ണ് പോലും വേണ്ടാത്ത ഡീപ്പ് വാട്ടര്‍ കള്‍ച്ചര്‍ രീതിയില്‍ ആഴ്‌‌ചയില്‍ 400 കിലോക്ക് മുകളില്‍ ലെറ്റ്‌യൂസ് ആണ് വിളയിച്ചെടുക്കുന്നത്. വയനാട്ടില്‍ എന്തും വിളയിച്ചെടുക്കാമെന്ന് തെളിയിച്ച കൃഷിയെ പറ്റിയറിയാം.

ലെറ്റ്‌യൂസ് എന്ന് കേട്ടിട്ടില്ലേ. ബര്‍ഗറിലടക്കം ഉപയോഗിക്കുന്ന ഇലവര്‍ഗമാണിത്. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും മാത്രമല്ല ലെറ്റ്യൂസ് ഇങ്ങ് വയനാട്ടിലുണ്ട്. ഇവിടുന്ന് അങ്ങ് ദുബായിലേക്ക് വരെ കയറ്റി അയക്കുന്നുമുണ്ട്.  നാട്ടില്‍ കിട്ടാനില്ലാത്ത ലോലോ ബിയോണ്ട ലെറ്റ്യൂസാണ് പുല്‍പ്പള്ളി സീതാമൗണ്ടില്‍ കൃഷി ചെയ്‌തു വരുന്നുത്. കേരളത്തില്‍ തന്നെ ഇതാദ്യം. പുല്‍പ്പള്ളി സ്വദേശി സുഖ്‌ദേവ്, സഹോദരന്‍ ജ്യോതിബസു തുടങ്ങി 10 കര്‍ഷകരുടേതാണ് ആശയവും ഈ അധ്വാനവും. എല്ലാം വിളയിപ്പിച്ചെടുക്കാമെന്ന് തെളിയിച്ച വയനാട്ടില്‍ ലെറ്റ്യൂസും ആകാമെന്ന് കര്‍ഷകര്‍ തെളിയിച്ചു

ആഴ്‌ചതോറും 2 ബാച്ചുകളിലായി 400 കിലോയാണ് വിളവെടുത്ത് പ്രത്യേക പെട്ടികളിലാക്കി കൊണ്ടുപോകുന്നത്. കേരളത്തിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റിലും വയനാടന്‍ ലെറ്റ്‌യൂസെത്തുന്നുണ്ട്. പോഷകലായനി നിറച്ച ടാങ്കില്‍ തെര്‍മോകോള്‍ ഷീറ്റുകളിലെ ദ്വാരങ്ങളായി തൈനടുന്ന രീതി.വേരുകള്‍ക്കായി എല്ലാ ടാങ്കിലും എയറേഷന്‍ സൗകര്യമുണ്ടാകും. 32 ടാങ്കുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ ലെറ്റ്യൂസ ലഭ്യതയില്ലാത്തതിനാല്‍ ചൈനീസ് കാബേജാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അതാണെങ്കില്‍ സ്വാദ് കുറവും. അത്തരമൊരു സാഹചര്യത്തിലാണ് സീതാമൗണ്ടില്‍ കൃഷിയിറക്കാന്‍ സംഘം തീരുമാനിച്ചത്. തീരുമാനം തെറ്റിയില്ല. നൂറുമേനി വിജയം..

ENGLISH SUMMARY:

Farmers in Pulppally, Wayanad are making lakhs through lettuce cultivation using deep water culture, a soil-less farming technique. Harvesting over 400 kg of lettuce weekly, they have proven that Wayanad is fertile ground even for unconventional crops like those used in burgers and salads.