child-viral

TOPICS COVERED

മുഹമ്മദ് ഷിജാസിന് കുഞ്ഞുനാള്‍തൊട്ടെ വാഹനങ്ങള്‍ വലിയ കൗതുകമായിരുന്നു. കളിപ്പാട്ടങ്ങളില്‍ കൂടുതലും വാഹനങ്ങള്‍ തന്നെ. ഈ പ്രിയവും കൗതുകവും വളര്‍ന്നപ്പോള്‍ കടലാസും കാര്‍ഡ് ബോര്‍ഡ് കൊണ്ടും വാഹനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ തുടങ്ങി. കോഴിക്കോട് തിക്കോടി സ്വദേശിയായ മുഹമ്മദ് ഷിജാസാണ് പതിമൂന്നാം വയസില്‍ ഒറിജിനലിനെ വെല്ലുന്ന വാഹനങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയനാവുന്നത്. കഴിഞ്ഞവര്‍ഷമാണ് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ കാര്‍ഡ്ബോര്‍ഡ് കൊണ്ട് സ്കൂട്ടര്‍ ആദ്യമായി നിര്‍മിച്ചത്. പത്രത്തില്‍ കണ്ട സ്കൂട്ടറിന്‍റെ ചിത്രം നോക്കി വരച്ചായിരുന്നു നിര്‍മാണം. വീട്ടുകാരും സുഹൃത്തുകളും മികച്ച അഭിപ്രായപറഞ്ഞതോടെ ഷിജാസിന്‍റെ ആത്മവിശ്വാസം കൂടി. നിലവില്‍ 22 ഓളം വാഹനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 

toys-child

സികെജിഎംഎച്ച്എസ്‍എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷിജാസ്. പത്രപരസ്യങ്ങളില്‍ വരുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ നോക്കിയാണ് വാഹനങ്ങളുണ്ടാക്കി കൊണ്ടിരുന്നത്. ഇതിനിടെയാണ്  വ്യത്യസ്തമായി ഏതെങ്കിലും ചെയ്യണമെന്ന് ഷിജാസിന് ആഗ്രഹമുണ്ടായത്. ഇതോടെ സ്ഥിരമായി കാണുന്ന സ്കൂള്‍ ബസ് ട്രൈ ചെയ്തു. സ്കൂള്‍ ബസിന്‍റെ മുന്‍ഭാഗവും ടയറുകളും നമ്പര്‍ പ്ലേറ്റുമെല്ലാം നിര്‍മിച്ചതോടെ ഒറിജിനല്‍ ഏതെന്ന് തിരിച്ചറിയാന്‍ പറ്റാത്തെയായി. സുഹൃത്തുകളെ കാണിച്ചതോടെ സ്കൂള്‍ ബസിന്‍റെ കഥ അധ്യാപകരുമറിഞ്ഞു. മികച്ച അഭിപ്രായം പറഞ്ഞതോടെ കൂടുതല്‍ പ്രചോദനമായി. പിതാവിന്‍റെ ഓട്ടോറിക്ഷയും ബന്ധുവിന്‍റെ ബുള്ളറ്റുമെല്ലാം ഈ കൊച്ചുമിടുക്കന്‍ കാര്‍‍‍‍ഡ് ബോര്‍ഡിലുണ്ടാക്കി. കടലാസില്‍ വരച്ച് കാര്‍ഡ് ബോര്‍ഡില്‍ വെട്ടിയെട്ടിച്ചാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

കാറും ബസും ജെസിബിയും ലോറിയും ജീപ്പും എല്ലാം ഇങ്ങനെ ഷിജാസുണ്ടാക്കിയിട്ടുണ്ട്. ചെറുപ്പകാലം തൊട്ടുതന്നെ ഷിജാസ് നന്നായി വരയ്ക്കുമായിരുന്നു. ഇതില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ആഗ്രഹിച്ചതാണ് വാഹനങ്ങള‍ുണ്ടാക്കാന്‍ കാരണമായതെന്ന് ഷിജാസ് പറഞ്ഞു.

അരമണിക്കൂറോളമെടുത്താണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. തിക്കോടി പുറക്കാട് സ്വദേശിയായ ഫൈസലിന്‍റെയും ജെസീലയുടെയും മകനാണ് മുഹമ്മദ് ഷിജാസ്.

ENGLISH SUMMARY:

Muhammad Shijaz, a 13-year-old from Thikkodi, Kozhikode, has gained attention for his impressive ability to create vehicles from cardboard and paper. His fascination with vehicles began at a young age, and he started crafting his own models using simple materials like cardboard and paper. Inspired by a picture of a scooter he saw in a newspaper, Shijaz built his first cardboard scooter last year, which was well-received by his family and friends, boosting his confidence. To date, he has created 22 different vehicles, becoming a viral sensation with his unique craftsmanship.