train-accident

TOPICS COVERED

കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ വന്ദേ ഭാരത് എക്സ്പ്രസ് ആണ് പെൺകുട്ടിയെ തട്ടിയത്. 

കായംകുളം ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ ക്രോസിലാണ് അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ശ്രീലക്ഷ്മി. കുട്ടി ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ENGLISH SUMMARY:

In Kayamkulam, a ninth-grade student tragically lost her life after being hit by the Vande Bharat Express. The deceased has been identified as Sreelakshmi (15) from Vathikkulam, Thekkekkara. She was a student of Mavelikkara Girls Higher Secondary School. The accident occurred at 6 AM when the train struck her while she was crossing the tracks.