കോഴിക്കോട് വടകരയിൽ ആശുപത്രിയിലെ സ്റ്റീൽ വേലിക്കുള്ളിൽ കുട്ടി കുടുങ്ങി. ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ വേലിക്കിടയിലാണ് ആറുവയസുകാരി കുടുങ്ങിയത്. ആശുപത്രി അധികൃതരും കുട്ടിയുടെ ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വടകര അഗ്നി രക്ഷാസേനയും പൊലീസും ചേർന്ന് സ്റ്റീൽ വേലി മുറിച്ചുമാറ്റിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. അരമണിക്കൂറിലേറെ നേരം കുട്ടി കുടുങ്ങിക്കിടന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.