elope-wedding

ഒളിച്ചോട്ടങ്ങള്‍ പലപ്പോഴും സമൂഹമാധ്യങ്ങളില്‍ വാര്‍ത്തയാകാറുണ്ട്, ഒളിച്ചോടിയവര്‍ പറയുന്ന കഥകളും അതിനുണ്ടായ സാഹചര്യവും ജീവിതത്തില്‍ ഇനി ചെയ്യാന്‍ പോകുന്ന കാര്യങ്ങളും എല്ലാം  പലരും ലൈവായി ഫെയ്സ്ബുക്കില്‍ ഇടാറുമുണ്ട്. ഇപ്പോഴിതാ  ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടി ഓട്ടോയിലിരുന്ന് ലൈവിട്ടവരുടെ വിഡിയോ ആണ് സൈബറിടത്ത് വൈറല്‍.

2 മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ  അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും അതിനാലാണ് ഒളിച്ചോടുന്നതെന്നും യുവാവ്  വിഡിയോയില്‍ പറയുന്നു. അന്വേഷിച്ച് വരരുതെന്നും ഞങ്ങള്‍ എവിടെയേലും പോയി ജീവിക്കുമെന്നും ആരും ശല്യപ്പെടുത്താന്‍ വരെരുതെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ഇരുവരുടെയും പ്രവര്‍‌ത്തി മോശമാണെന്നും ഇത് ചെയ്യരുതെന്നുമാണ് വിഡിയോയിക്ക് വരുന്ന കമന്‍റുകള്‍. 

ഏട്ടനില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും ഈ വീഡിയോ എടുക്കാന്‍ കാരണം ഏട്ടനില്ലാതെ എനിക്ക് പറ്റാത്തതുകൊണ്ടാണെന്നും ഞങ്ങള്‍ക്ക് പിരിയാന്‍ പറ്റില്ലെന്നും വിഡിയോയില്‍ പറയുന്നുണ്ട്. വിഡിയോയിലുള്ള യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ENGLISH SUMMARY:

A woman eloped with her sister’s husband, and the couple went live on video. The incident has sparked controversy and widespread discussion on social media.