theyyam

TOPICS COVERED

കൂര്‍ക്കഞ്ചേരി തൈപ്പൂയ്യ ആഘോഷം പൂക്കാവടിയാട്ടത്തില്‍ ഏറെ പ്രശസ്തമാണ്. ഓരോ വര്‍ഷവും പുത്തന്‍ പൂക്കാവടികളുമായി ദേശക്കാര്‍ ആടിതിമിര്‍ക്കുന്ന ആഘോഷമാണ് തൈപ്പൂയ്യം. വടൂക്കര ദേശക്കാര്‍ ഇത്തവണ നിര്‍മിച്ച തെയ്യക്കാവടി ഏറെ പുതുമയുള്ളതാണ്. 

 

കാഴ്ചയിലും ഉയരത്തിലുമുണ്ട് ആ പുതുമ. ഗുളികന്‍ തെയ്യത്തിന്‍റെ രൂപത്തിലാണ് കാവടി നിര്‍മിച്ചത്. ഒരുമാസമെടുത്തു നിര്‍മാണം പൂര്‍ത്തിയാക്കാന്‍. ഏകദേശം തൊണ്ണൂറായിരം രൂപയാണ് നിർമാണ ചെലവ്. 

തൈപ്പൂയ്യത്തിന് ഏറെ വ്യത്യസ്തതയുള്ള നൂറുകണക്കിനു കാവടികള്‍ എത്തും. ചൊവ്വാഴ്ചയാണ് തൈപ്പൂയ്യം. 

ENGLISH SUMMARY:

A Theyyam-inspired Kavadi will be a special attraction at the Thaipooyam festival in Kurkanchery, Thrissur. The floral Kavadi features a complete Theyyam figure at its base. This time, an 18-foot-tall Theyyam Kavadi will grace the celebrations.