drishana-accident

TOPICS COVERED

കളിചിരിയുമായി നടന്ന ഒരു 9 വയസുകാരി, എല്ലാവരോടും കുസൃതി പറ‍ഞ്ഞും ഇണങ്ങിയും പിണങ്ങിയും അവളുടെ സ്വപ്ന ലോകത്ത് വ്യാപരിച്ച മിടുമുടുക്കി, അവളുടെ ജീവിതത്തെയാകെ നശിപ്പിച്ചത്  2024 ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ച് നടന്ന അപകടമായിരുന്നു. അപകടത്തില്‍ ദൃഷാനയുടെ മുത്തശി മരണപ്പെടുകയും ദൃഷാന കോമയിലാവുകയും ചെയ്തു. ഇടിച്ചിട്ട വാഹനം 10മാസത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണു പൊലീസ് കണ്ടെത്തിയത്. 

 

കെഎൽ18 ആർ 1846 എന്ന കാറാണു കുട്ടിയെ ഇടിച്ചിട്ടു നിർത്താതെ പോയതെന്നും ഉടമയായ ഷെജിലാണു കാർ ഓടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തിനു ശേഷം വാഹനത്തിൽ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്കു കടന്നു. പുറമേരി സ്വദേശിയാണു ഷെജിൽ. ഇയാളെ ഇന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണു പിടികൂടിയത്. 

കെഎൽ 18 ആർ 1846 എന്ന കാറാണു കുട്ടിയെ ഇടിച്ചിട്ടു നിർത്താതെ പോയതെന്നും ഉടമയായ ഷെജിലാണു കാർ ഓടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തിനു ശേഷം വാഹനത്തിൽ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്കു കടന്നു. പുറമേരി സ്വദേശിയാണു ഷെജിൽ. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയാണു ചുമത്തിയത്. അപകടത്തിനുശേഷം ഷെജിൽ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണു കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ചു കാർ തകർന്നെന്നു പറഞ്ഞാണ് ഇൻഷുറൻസ് നേടിയത്.

ENGLISH SUMMARY:

Drishana, the accident victim, remains in a coma while the police have arrested the accused. The incident has gained significant attention, and investigations are ongoing.