TOPICS COVERED

എറണാകുളം തൃപ്പൂണിത്തുറയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ. മിഹിർ സ്ഥിരം പ്രശ്നക്കാരൻ എന്ന് വാർത്താക്കുറിപ്പിലുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. ‘ആരോപണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയര്‍ന്നത് മിഹിറിന്റെ മരണശേഷം, തിരക്കിട്ട് നടപടികള്‍ എടുക്കരുതെന്ന് പൊലീസും നിര്‍ദേശിച്ചിട്ടുണ്ട്’ ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതര്‍ പറയുന്നു. 

ജനുവരി 14 ന് മിഹിർ ഉൾപ്പടെയുളള സംഘം മറ്റൊരു കുട്ടിയെ മർദിച്ചെന്നും മുന്‍പ് പഠിച്ച സ്കൂളില്‍നിന്ന് ടിസി നല്‍കി പറഞ്ഞുവിട്ട വിദ്യാര്‍ഥിയാണ്  മിഹിർ, മിഹിറിന്റെ രക്ഷകർത്താക്കളെ അടക്കം സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നതായും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതര്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ തെളിവുകൾ ഇല്ല. ആരോപണ വിധേയരിയ കുട്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ തെളിവില്ലെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു.

ജനുവരി 15ന് ആണ് തൃപ്പുണിത്തുറയില്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്‌ളഷ് ചെയ്യുന്ന തരത്തിലുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപിച്ചിരുന്നു.

ENGLISH SUMMARY:

Global Public School has issued a press release addressing the tragic death of their student, Mihir Ahmed. The school expressed deep sorrow over Mihir's passing and emphasized their commitment to a zero-tolerance policy towards ragging and bullying. They stated that they do not encourage such actions in any form. The school also mentioned that Mihir was encouraged to participate in various school programs and that no incidents related to his death had come to the attention of teachers or counselors