ക്രൂരമായ കൊലപാതകത്തിന്‍റെ നടുക്കത്തിലും ആശങ്കയിലുമാണു കോഴിക്കോട് രാമനാട്ടുകര നിവാസികൾ. നഗരത്തിലും ബൈപാസ് മേൽപാലം പരിസരവും കേന്ദ്രീകരിച്ച് മദ്യപാനവും ലഹരി വിൽപനയും വ്യാപകമാണെന്ന പരാതി നിലനിൽക്കെയാണ് ജനങ്ങളെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം കൊലപാതകം നടന്നത്. മാവേലി സ്റ്റോറിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഉച്ചയ്ക്കാണ് കൊണ്ടോട്ടി നീറാട് നെല്ലിക്കുന്ന് ഷിബിന്‍റെ മൃതദേഹം കാണപ്പെട്ടത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കഴുത്തിനു കുത്തിയും കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് മുഖം വികൃതമാക്കിയ നിലയിലുമായിരുന്നു യുവാവിന്‍റെ മൃതദേഹം.
ഇന്നലെ രാത്രി ഷിബിനും ഹിജാസും ഉള്‍പ്പെടയുള്ള നാലംഗ സംഘം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്നതിനിടെ ഹിജാസിനു നേരെ ലൈംഗികാതിക്രമത്തിനു ഷിബിൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഹിജാസ് എതിര്‍ത്തു. ഇതു കയ്യാങ്കളിയിലേക്കു നീങ്ങി
ഇതിനിടെയാണ് ഇജാസ് കയ്യിൽ കരുതിയ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഷിബിനെ കഴുത്തിനു കുത്തിയത്. പിന്നീട് ഇജാസ് സമീപത്തുണ്ടായിരുന്ന ചെങ്കല്ല് ഉപയോഗിച്ച് ഷിബിന്‍റെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തെത്തിയ നാട്ടുകാർ ഇവിടെ കണ്ടത് ഭീകരമായ കാഴ്ചയാണ്. പറമ്പിലാകെ ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസുകളുമാണ്. സ്ഥിരമായി നാടോടികൾ തമ്പടിക്കുന്ന ഇടമാണ് .