ayisha-oppana

TOPICS COVERED

കല്ലടിക്കോട് അപകടത്തില്‍ മരണപ്പെട്ട ആയിഷയെ  അവസാനമായി ഒരു നോക്കു കാണാൻ ക്ലാസ് ടീച്ചർ നിത്യ നിറകണ്ണുകളുമായി ജില്ലാ ആശുപത്രി മോർച്ചറിക്കു മുന്നിലെത്തി. ചലനമറ്റു കിടക്കുന്ന പ്രിയവിദ്യാർഥിയെ കാണാൻ ടീച്ചർക്കു മനക്കരുത്തുണ്ടായില്ല. പോസ്റ്റ്മോർട്ടം തീരുന്നതു വരെ ടീച്ചർ മോർച്ചറിക്കു മുന്നിൽനിന്നു. പഠനത്തിലും കലയിലും ആയിഷ മിടുക്കിയായിരുന്നു.

രണ്ടാം ക്ലാസ് മുതൽ 8 വരെ സ്കൂളിൽ നടക്കുന്ന ഒപ്പനമത്സരങ്ങളിൽ സ്ഥിരം മണവാട്ടിയാകുന്നത് ആയിഷ ആയിരുന്നു. ശ്രീകൃഷ്ണപുരത്തു നടന്ന പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിലും പങ്കെടുത്തിരുന്നു. അതേ സമയം കല്ലടിക്കോട് നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് കല്ലടിക്കോട്.

ENGLISH SUMMARY:

Ayesha’s class teacher, overwhelmed with grief, arrived at the district hospital mortuary to bid a final farewell to her student, who tragically passed away in the Kalladikode accident. With tear-filled eyes, the teacher could not summon the strength to see her beloved student lying lifeless.

Google News Logo Follow Us on Google News