രണ്ട് കോച്ചുകള്‍ അധികം അനുവദിച്ചിട്ടും മലബാറുകാരുടെ പ്രധാന ആശ്രയമായ പരശുറാം എക്സ്പ്രസിലെ ദുരിതയാത്രയ്ക്ക് ശമനമില്ല. തിരക്ക് കുറയ്ക്കാന്‍ കണ്ണൂര്‍ -കോഴിക്കോട് റൂട്ടില്‍ രാവിലെയും വൈകിട്ടും മെമു എന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. സമയത്ത് ഓഫീസുകളിലും കോളജുകളിലും എത്തിപ്പെടാനുള്ള ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും ബദ്ധപ്പാട് ചില്ലറയല്ല. ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഈ ദുരിതം.
ലേഡീസ് കംപാര്‍ട്ടുമെന്റിലെ അവസ്ഥയാണ് ഏറ്റവും പരിതാപകരം.
ഓഫീസ് സമയം കണക്കാക്കി കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ രാവിലെയും വൈകിട്ടും മെമു സര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ തീരുന്ന പ്രശ്നമേയുള്ളു. നിലവില്‍ കണ്ണൂര്‍ ഷൊര്‍ണൂര്‍ റൂട്ടില്‍ ഒരു പാസഞ്ചര്‍ സര്‍വീസ് ഉണ്ടെങ്കിലും 8.10 നാണ് അത് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്.