ആനയുടെ അമ്പതാംപിറന്നാള്‍ നാടിന് ആഘോഷമായി. കേക്ക് മുറിച്ചും പായസം വിളമ്പിയുമാണ് വെളിനല്ലൂർ മണികണ്ഠനെ ആദരിച്ചത്. കൊല്ലം വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ആനയാണ് വെളിനല്ലൂർ മണികണ്ഠൻ.
അമ്പതാംപിറന്നാളിന്‍റെ തലപ്പൊക്കത്തില്‍ വെളിനല്ലൂർ മണികണ്ഠൻ. ചന്ദനക്കുറിയിട്ട് കസവുചുറ്റി അണിഞ്ഞൊരുങ്ങിയുളള വരവ്. ഘോഷയാത്രയോടൊപ്പം ക്ഷേത്രത്തിന് വലംവച്ച് നാടിന്‍റെ ആദരം ഏറ്റുവാങ്ങി. വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ടാംവയസില്‍ നടയ്ക്കിരുത്തിയതാണ് മണികണ്ഠനെ. ആരോടും പിണങ്ങാതെ നാടിന്‍റെ കണ്ണിലുണ്ണിയായി മാറി. നാടിന്റെ പേരിലറിയപ്പെടുന്ന ആന.ക്ഷേത്രം ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചും പായസം വിളമ്പിയുമാണ് ആനയുടെ പിറന്നാള്‍ ആഘോഷിച്ചത്. ശബരിമല ക്ഷേത്ര ഉല്‍സവത്തിന് ഉള്‍പ്പെടെ തിടമ്പേറ്റുന്നത് വെളിനല്ലൂർ മണികണ്ഠനാണ് മണികണ്ഠനൊപ്പമുളള പാപ്പാന്‍ രാജേഷിനും പറയാനേറെയുണ്ട്.