ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് ഒടുവില്‍ പിടിയില്‍. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷെമീർ അലിയാണ് പിടിയിലായത്. ഷെമീർ അലിയെ കൊല്ലം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഷെമീർ അലി ഇൻസ്റ്റഗ്രാമിൽ സഞ്ജു എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നതെന്നാണ് വിവരം.
ചിത്രം കൈവശപ്പെടുത്തിയശേഷം ഷെമീര്‍ അലി ഭീഷണിപ്പെടുത്തിയതോടെയാണ് വിദ്യാര്‍ഥിനി ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അഞ്ചല്‍ പോലീസിനെ അറിയിച്ചു.സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇത്തരത്തില്‍ 30 പെണ്‍കുട്ടികളുമായി ഇയാള്‍ ചാറ്റ് ചെയ്തു വരുന്നതായും പൊലീസ് കണ്ടെത്തി. സഞ്ജു എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുന്നത്.അഞ്ചല്‍ എസ്.എച്ച്.ഒ. ഹരീഷ്, എസ്.ഐ. പ്രജീഷ്‌കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ വിനോദ്കുമാര്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.