suresh-gopi-pinarayi

പിണറായി വിജയന്‍ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചുന്നതായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. പറ്റില്ല വിജയേട്ടാ എന്ന് താൻ പറഞ്ഞുവെന്നും ചങ്കുറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ഞാന്‍ പറഞ്ഞു വിജയേട്ടാ ഈ പരിപാടി എനിക്ക് ഇഷ്ടമല്ലാ, എനിക്ക് പറ്റില്ലെന്ന്, കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജിലെ പൂര്‍വിദ്യാര്‍ഥി സംഘടനയുടെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം 

സുരേഷ് ഗോപിയുടെ വാക്കുകള്‍

‘ലീഡറുടെയും ഇകെ നായനാരുടെയും നല്ല മകനായിരുന്നു ഞാന്‍, ജീവിച്ചിരിക്കുന്ന ടീച്ചർ അത് പറയാനായി സാക്ഷിയാണ്, ഇവരുടെയെല്ലാം നേതാക്കൾ ചേർന്നാണ് എന്നെ രാഷ്ടീയത്തിൽ ഇറക്കിയത്,  പിണറായി വിജയന്‍ എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാന്‍ പറഞ്ഞു.വിജയേട്ടാ ഈ പരിപാടി എനിക്ക് ഇഷ്ടമല്ലാ, എനിക്ക് പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്  ’ 

ENGLISH SUMMARY:

Pinarayi Vijayan Invited to CPIM says Suresh gopi