kappa-biniyani

കപ്പബിരിയാണിയില്‍ ബീഫിന്‍റെ കഷണം കുറവാണല്ലോ ചേട്ടാ എന്ന് പറഞ്ഞാല്‍ കട്ടപ്പനയിലെ മഹാരാജാ ഹോട്ടലുകാര്‍ പറയും ബീഫ് ഇല്ലെങ്കിലെന്താ പുഴുവുണ്ടല്ലോ എന്ന്. കട്ടപ്പന ഇടുക്കികവലയിൽ പ്രവർത്തിക്കുന്ന മഹാരാജ ഹോട്ടലിൽ നിന്നാണ് പുഴു അരിച്ച ഭക്ഷണം ലഭിച്ചത്.  തിങ്കൾ രാത്രിയിൽ ഏഴുമണിയോടെ കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾ ഹോട്ടലിൽ കയറി കപ്പ ബിരിയാണി ആവശ്യപ്പെട്ടു. കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ്  ആഹാരത്തിൽ പുഴുവിനെ കണ്ടത്. തുടർന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചതോടെ ഹോട്ടൽ ജീവനക്കാർ വന്ന് ആഹാരം തിരികെ എടുത്തു.  

 

പുഴുവിനെ കണ്ടെത്തിയ ഭക്ഷണം പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടൽ ജീവനക്കാർ ഇതു നിരസിക്കുകയും വീഡിയോ എടുക്കുന്നത് കണ്ട് പെട്ടെന്ന് എടുത്തു കൊണ്ടു പോയി എന്നുമാണ് ദമ്പതികളുടെ പരാതി. തുടർന്ന് ഇവർ കട്ടപ്പന നഗരസഭയിൽ പരാതി നൽകി.തുടർന്ന് ഇവർ നഗരസഭയിൽ രേഖാ മൂലം പരാതി നൽകി. ദമ്പതികളുടെ പരാതിയേ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി.