cycle-country-name

TOPICS COVERED

സൈക്കിള്‍ കിട്ടാന്‍ വേണ്ടി രാജ്യങ്ങളുടെ പേര്  പഠിച്ചു തുടങ്ങിയ കോഴിക്കോട്ടെ ഒരു കൊച്ചുമിടുക്കന്‍ ഇപ്പോള്‍  ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഉടമയാണ്. ആരാണന്നല്ലേ.. പുതുപ്പാടി സ്വദേശി അലു ഇഷാന്‍ എന്ന ഒന്നാം ക്ലാസുകാരന്‍.

കേടായ സൈക്കിളിനു പകരം പുതിയ സൈക്കിള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അലുവിന് മുമ്പില്‍ മാതാപിതാക്കളായ ഫൈസലും ഷിഫ്നയും  ഒരു നിബന്ധന വച്ചു. നൂറു രാജ്യങ്ങളുടെ പേര് പഠിക്കണം.ചലഞ്ച് ഏറ്റെടുത്ത അലു പത്തു ദിവസം കൊണ്ട് നൂറിനു പകരം നൂറ്റിയിരുപത് രാജ്യങ്ങളുടെ പേരും ഒപ്പം പതാകകളും  പഠിച്ചെടുത്തു. 

ഇന്റര്‍നെറ്റ് നോക്കിയാണ് അലു രാജ്യങ്ങള്‍ പഠിച്ചത്.  അക്ഷരം പഠിച്ചു തുടങ്ങാത്ത സഹോദരി  ഇസ ഫാത്തിമയും അലുവിന്റ പാതയിലാണ്. ഇതിനകം ഇരുപതോളം രാജ്യങ്ങള്‍ ഈ മൂന്നു വയസ്സുകാരിയും മനപാഠമാക്കി കഴിഞ്ഞു.  കൊടുത്ത ഒരു ചെറിയ ചലഞ്ച് മകന്‍ ഏറ്റെടുത്ത് റെക്കോര്‍ഡാക്കി മാറ്റിയതില്‍ അതീവ സന്തോഷത്തിലാണ് അലുവിന്‍റെ ഉമ്മയും ഉപ്പയും.