auto-siraj-news

മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ ചൂരൽമല സ്വദേശി സിറാജിന് മനോരമ ന്യൂസ് വാർത്തയോടെ ഉപജീവന മാർഗമൊരുങ്ങി. ഓട്ടോ ഓടിച്ച് ജീവിതമാർഗം കണ്ടെത്തിയിരുന്ന സിറാജിന് പുത്തനൊരു ഓട്ടോ ലഭിച്ചു. അഞ്ചു മാസം ഗർഭിണിയായ ഭാര്യയും മക്കളുമടങ്ങുന്ന സിറാജിന്റെ കുടുംബത്തിന്റെ വാർത്ത കണ്ട് കരുനാഗപ്പള്ളി സ്വദേശി സുധീറാണ് സിറാജിന് ഓട്ടോ സമ്മാനിച്ചത്. മനോരമ ന്യൂസ് ഇംപാക്ട്.