നടിയില്‍ നിന്നും സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലേക്ക് മാറിയ താരമാണ് ലിന്റു റോണി. യുകെയില്‍ സ്ഥിര താമസമാക്കിയ ലിന്‍റുവിന്‍റെ വിഡിയോ എല്ലായ്പ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വയനാട് ദുരന്തസമയത്ത് പോസ്റ്റ് ചെയ്ത റീല്‍സിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
നാട്ടില്‍ ഇത്രയും വലിയൊരു ദുരന്തം നടക്കുന്ന സമയത്ത് എങ്ങനെയാണ് റീല്‍ ഇടാന്‍ തോന്നുന്നതെന്നായിരുന്നു നെറ്റിസണ്‍സിന്‍റെ ചോദ്യം. നിരവധിയാളുകളാണ് ലിന്‍റുവിനെതിരെ എത്തിയത്. ഇപ്പോഴിതാ, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് താരം. താന്‍ ചെയ്തത് ജോലിയുടെ ഭാഗമാണെന്നും എല്ലാവരും ജോലി ചെയ്യുന്നത് കുടുംബം പോറ്റാനാണെന്നും അതില്‍ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും ലിന്‍റു മറുപടി നല്‍കി.
മനസാക്ഷിയില്ലാത്ത ആളല്ല താനെന്നും ജോലിയുടെ ഭാഗമായി അത്തരമൊരു വിഡിയോ ചെയ്യേണ്ടിവന്നതാണെന്നും നടി പറഞ്ഞു. ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്നവരോട് പുച്ഛം മാത്രമാണെന്നും നടി പ്രതികരിച്ചു. റീൽസ് കണ്ട് സ്ക്രോള്‍ ചെയ്ത് കമന്റിടുന്ന സമയം മതിയല്ലോ മുട്ടുകുത്തിയിരുന്ന് പ്രാർഥിക്കാന്‍. നിങ്ങളത് ചെയ്യുന്നുണ്ടോ? നിങ്ങള്‍ കള്ളുകുടിക്കാന്‍ ചെലവാക്കുന്ന പൈസ അവര്‍ക്ക് കൊടുക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും കമന്‍റിട്ടവര്‍ക്ക് നേരെ ഉന്നയിക്കുന്നുണ്ട്.
എനിക്ക് ഇപ്പോള്‍ അങ്ങോട്ട് വരാന്‍ പറ്റുന്ന സാഹചര്യമല്ല, എനിക്ക് കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ ഇവിടെ ഇരുന്നു ചെയ്യുന്നുണ്ട്. 2018ലെ പ്രളയത്തില്‍ അകപ്പെട്ട ആളാണ് ഞാന്‍. എല്ലാം നഷ്ടപ്പെട്ട് തിരികെ യുകെയിലേക്ക് വരാന്‍ പറ്റുമോ എന്നു പോലും അറിയില്ലായിരുന്നു. പത്തിരുപത്തിയൊന്ന് ദിവസം ഒരു പരിചയവുമില്ലാത്തൊരു വീട്ടില്‍ കുടുങ്ങിപ്പോയ ആളാണ്, ആ സാഹചര്യവും വേദനയും എനിക്ക് മനസിലാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.വയനാടിന് വേണ്ടി അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞ് ലൈക്സ് കൂട്ടേണ്ട ആവശ്യം തനിക്കില്ലെന്നും നടി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ പറഞ്ഞത് മനസിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് വേണമെങ്കില്‍ തന്നെ ബ്ലോക്ക് ചെയ്തുപോകാമെന്നും ലിന്‍റു റോണി പറയുന്നു.