തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്‍റിലെ സിസ്റ്റർമാരുടെ മുൻപിൽ സ്വന്തം പാട്ട് പാടി സുരേഷ് ഗോപി . 'നന്ദിയാൽ പാടുന്നു ദൈവമേ' എന്ന ഗാനമാണ് താരം വീണ്ടും ആലപിച്ചത്.
നേരത്തെ തൃശൂര്‍ ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ചതിന് ശേഷം സുരേഷ് ഗോപി മാതാവിന് മുന്നില്‍ പാട്ട് പാടിയിരുന്നു. സുരേഷ് ഗോപിയും ഭാര്യ രാധികയും പാടിയ യേശുദേവന്‍റെ പീഡാനുഭവങ്ങൾ വിവരിക്കുന്ന ഈസ്റ്റർ ഗാനമായിരുന്നു 'നന്ദിയാൽ പാടുന്നു ദൈവമേ' എന്ന പാട്ട്.