bike-mukkam

TOPICS COVERED

കോഴിക്കോട് മുക്കത്ത് സ്കൂട്ടര്‍ യാത്രക്കാരന്‍ സ്വകാര്യ ബസിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുല്‍പ്പറമ്പ് – നായര്‍കുഴി റോഡിലാണ് ഇന്നലെ ഉച്ചയോടെ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞത്. മറിഞ്ഞുവീണത് റോഡിന്റെ മധ്യഭാഗത്തേക്കായിരുന്നു. അതേസമയം തന്നെ എതിര്‍ ദിശയില്‍ ഒരു ബസും വരുന്നുണ്ടായിരുന്നു. വീണു കിടക്കുന്ന സ്കൂട്ടര്‍ യാത്രികനെ കണ്ട ബസ് ഡ്രൈവര്‍ പൊടുന്നനെ ബസ് ഇടത്തോട്ട് വെട്ടിച്ച് റോഡിന്റെ വശത്തേക്കിറങ്ങിയതുകൊണ്ടു മാത്രം ആ യുവാവ് രക്ഷപ്പെട്ടു. 

 

വളരെ കൂളായാണ് സ്കൂട്ടര്‍ യാത്രികന്റെ വരവെങ്കിലും ഹെല്‍മറ്റിട്ടില്ലെന്നതാണ് വാസ്തവം. സ്കൂട്ടര്‍ മറിഞ്ഞു വീണതിനു മുന്‍ഭാഗത്തായി റോഡില്‍ വെള്ളവും കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. വീണിടത്തു നിന്നും സ്കൂട്ടര്‍ യാത്രികന്‍ നിരങ്ങി മുന്‍പോട്ട് നീങ്ങുന്ന സമയത്താണ് ബസിന്റെ വരവ്. ബസ് മാറി മുന്‍പോട്ട് പോയാണ് നിര്‍ത്തിയത്. അതേസമയം തന്നെ വീണിടത്തു നിന്നും എണീറ്റ യുവാവ് വസ്ത്രമൊക്കെ ഒന്ന് തട്ടി നേരെയാക്കിയ ശേഷം ബസ് ഡ്രൈവറോട് പൊയ്ക്കോളൂ എന്ന് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.  ഇവിടെ കുഴപ്പമൊന്നുമില്ല നിങ്ങള്‍ പൊയ്ക്കോളൂ എന്നാണ് സ്കൂട്ടര്‍ യാത്രികന്‍  പറയുന്നത്.  

Scooter passenger escaped from an Accident in Mukkam:

A scooter passenger narrowly escaped from an accident in Kozhikode. Yesterday afternoon, the scooter overturned on the Pulparamp-Nairkuzhi road. The overturned was in the middle of the road. At the same time, a bus was coming in the opposite direction. The young man was saved only because the bus driver, seeing the fallen scooter passenger, suddenly turned the bus to the left and went to the side of the road