kollam-case

TOPICS COVERED

കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണവും പണവും മോഷ്ടിച്ച കൊച്ചുമകളും ഭർത്താവും പൊലീസിന്‍റെ പിടിയിലായി.  ഉളിയകോവിൽ പാർവതി മന്ദിരത്തിൽ പാർവതിയെയും ഉമയനല്ലൂർ സ്വദേശി ശരതിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

പണവും സ്വർണവുമായി മുങ്ങിയ പ്രതികളെ കഴക്കൂട്ടത്ത് വച്ച് ഈസ്റ്റ്‌ പൊലീസ്‌ പിടികൂടുകയായിരുന്നു. 85 വയസുള്ള ആക്രമണത്തിനിരയായ യാശോദയുടെ പരാതിയിലാണ് അറസ്റ്റ്.