കുവൈത്തിലെ അഗ്നിബാധയില്‍ മലപ്പുറത്ത് നിന്നുളള രണ്ടു പേര്‍ മരിച്ചതായി കുടുംബങ്ങള്‍ക്ക് വിവരം ലഭിച്ചു. തിരൂര്‍ കൂട്ടായി സ്വദേശി നൂഹും പെരിന്തല്‍മണ്ണ പുലാമന്തോളിലെ ബാഹുലേയനുമാണ് മരിച്ചത്.
11 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന കൂട്ടായി കോതപ്പറമ്പിലെ നൂഹ് 3 പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു. 4 മാസം മുന്‍പാണ് പുതിയ ജോലിയിലേക്ക് മാറിയതിനൊപ്പം അപകടമുണ്ടായ ഫ്ലാറ്റിലേക്ക് താമസം മാറിയത്. രണ്ടു മാസം മുന്‍പാണ് അവധിക്ക് വന്ന് മടങ്ങി പോയത്.
പുലാമന്തോളിലെ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം എം.പി. വേലായുധന്‍റേയും ഒാമനയുടേയും മകന്‍ ബാഹുലേയന്‍ വീടിന്‍റെ പ്രതീക്ഷയായിരുന്നു. അപകടത്തിന് പിന്നാലെ ബാഹുലേയനെ കാണാനില്ലെന്ന വിവരം നാട്ടില്‍ അറിഞ്ഞിരുന്നു. ഇന്നു രാവിലെയാണ് മരണവാര്‍ത്ത എത്തുന്നത്. പ്രവീണയാണ് ഭാര്യ.
ഇരുവരുടേയും മൃതദേഹങ്ങള്‍ വൈകാതെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചുവെന്നാണ് കുവൈറ്റില്‍ നിന്ന് ബന്ധുക്കളെ അറിയിച്ചത്.