samadani-unni

‘നിങ്ങൾ 2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിക്കും’ അബ്ദുസ്സമദ് സമദാനിയുടെ വാഹനം തടഞ്ഞ് ഉണ്ണികൃഷ്ണന്‍ പറഞ്ഞ വാക്കുകളാണിത്. പെരുമ്പടപ്പില്‍ വച്ചായിരുന്നു ഈ ഭാവി പ്രവചനം. പ്രവചനം അച്ചട്ടായി.  തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു വാഹനം തടഞ്ഞുള്ള പ്രവചനം. ഫലം വന്നപ്പോള്‍ ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ സത്യമായി. അതോടെ അദ്ദേഹത്തെയൊന്നു കാണാന്‍ തന്നെ സമദാനിയും തീരുമാനിച്ചു.

ഇന്നലെ പാലക്കാട് കൂറ്റനാടു വച്ചാണ് സമദാനി ഉണ്ണിക്കൃഷ്ണനെ വീണ്ടും കണ്ടത്.  കണ്ടയുടന്‍ ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. പാലക്കാട് തിരുമിറ്റക്കോട് സ്വദേശിയാണ് ഉണ്ണിക്കൃഷ്ണൻ. സമദാനിയെ ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തിനു വോട്ട് ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നെന്നും അന്നു വാഹനം തടഞ്ഞുനിർത്തി പറഞ്ഞിരുന്നു. 

ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ അന്ന് വൈറലായിരുന്നു. യുഡിഎഫ് പ്രവർത്തകർ അതിന്റെ വിഡിയോ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഫലം വന്ന ശേഷം ഉണ്ണിക്കൃഷ്ണൻ 3 തവണ സമദാനിയെ ഫോണിൽ വിളിച്ചു. തുടർന്ന് ഇന്നലെയാണ് നേരിട്ടു കാണാൻ അവസരമൊരുങ്ങിയത്. 

Unnikrishnan's words about Samadani's majority came true:

Unnikrishnan's words about Samadani's majority came true, Samadani again met Unnikrishnar and gave honour to him