TOPICS COVERED

ആഗോള അയ്യപ്പസംഗമം ദേവസ്വം ബോര്‍ഡിനുണ്ടാക്കിയത് വന്‍ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആഗോള അയ്യപ്പസംഗമത്തിന് പിന്നില്‍ മുഴുവന്‍ കളവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. 'സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തുമെന്നാണ് കോടതിയില്‍ അവര്‍ സത്യവാങ്മൂലം നല്‍കിയത്. ഒരുപാട് ആളുകള്‍ സ്പോണ്‍സര്‍ഷിപ്പ് കൊടുത്തിട്ടുമുണ്ട്. അതില്‍ ഒരുപാട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. കാരണം 500, 600 പേര്‍ പങ്കെടുത്ത പരിപാടിയില്‍ 3 കോടിയും 8 കോടിയുമെല്ലാം എവിടെനിന്നാണ് ചെലവാകുന്നത്. ആഗോള അയ്യപ്പസംഗമം നടത്താന്‍ ഇത്രയധികം തുക ചെലവായി എന്നു പറയുന്നത് എവിടുത്തെ കണക്കാണ് എന്നും വി.ഡി സതീശന്‍ ചോദിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

Global Ayyappa Sangamam faced significant losses according to an audit report, sparking sharp criticism from Opposition Leader VD Satheesan. He alleged widespread irregularities and questioned the extravagant expenses incurred for an event that purportedly secured sponsorships.