പാലക്കാട്ടെ പ്രതിഷേധത്തിൽ ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എല്‍.എ. നിയമസഭാ സാമാജികനെതിരെ കൊലവിളി പ്രസംഗം നടത്തിയിട്ട് എന്ത് കേസെടുത്തുവെന്നും, സംഘപരിവാറിനോട് പൊലീസിന് ഭയമാണോ അനുകമ്പയാണോ എന്ന് അവര്‍ വ്യക്തമാക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. കേരള പൊലീസ് എന്നുമുതലാണ് നാട്ടുകൂട്ടം പോലെ മധ്യസ്ഥപ്പണി തുടങ്ങിയെതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. അതേസമയം ‌പാലക്കാട്ടെ എം.എല്‍.എ ഓഫിസ് മാര്‍ച്ചിലും ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസ് മാര്‍ച്ചിലും ബി.ജെ.പി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി ജില്ലാ അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനുമെതിരെയാണ് കേസ്. വിഡിയോ കാണാം.

ENGLISH SUMMARY:

Congress leaders stage protest at Palakkad police station, seek case against BJP workers