പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയില്‍ പങ്കെടുക്കുമെന്ന് വിഎസിന്റെ മുന്‍ പഴ്സണ്‍ അസിസ്റ്റന്റ് എ.സുരേഷ്. കോണ്‍ഗ്രസില്‍ ചേരില്ല, ഇപ്പോള്‍ സ്വതന്ത്രനിലപാടാണ്. യുഡിഎഫ് സ്വതന്ത്രനാകാന്‍ പ്രയാസമില്ലെന്നും എ.സുരേഷ് പറഞ്ഞു.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്റെ പ്രസ്താവന ദുഃഖമുണ്ടാക്കിയെന്നും എ.സുരേഷ്. സി.പി.എം വിമതര്‍ക്കൊപ്പം നില്‍ക്കില്ല. വി.എസിന്റെ മകനെതിരെ മല്‍സരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അങ്ങനെയെങ്കില്‍ പുനര്‍വിചിന്തനം ഉണ്ടാകുമെന്നും എ.സുരേഷ് പറഞ്ഞു.
അതേസമയം, കോൺഗ്രസിൽ ചേരാനുള്ള സാധ്യത നിലനിൽക്കെ നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ ഇന്ന് കോട്ടയത്ത് കോൺഗ്രസ് ചടങ്ങിൽ മുഖ്യാതിഥിയാകും.
കെപിസിസി സംസ്കാരസാഹിതിയുടെ പരിപാടിയിലാണ് പ്രേംകുമാർ മുഖ്യാതിഥിയാകുക.
വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. എഐസിസി ജനറൽ സെക്രട്ടറി
കെസി വേണുഗോപാൽ എംപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.
കേരളത്തിൽ സംഭവിക്കാൻ പോകുന്ന വിസ്മയം ഭരണത്തുടര്‍ച്ചയാണെന്ന് എം. എ. ബേബി.
പ്രേംകുമാർ പാർട്ടി അംഗമല്ല. വിശാല അടിസ്ഥാനത്തിൽ എന്നും സാംസ്കാരിക പ്രവർത്തകരെ സി പി എം ഉൾകൊണ്ടിട്ടുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി.