കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നെന്നാണ് സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളിലത്രയും പ്രതിപക്ഷം ഉയര്‍ത്തുന്ന അവകാശവാദം. 10 വര്‍ഷത്തെ പ്രവര്‍ത്തനനേട്ടം അക്കമിട്ടു നിരത്തുന്ന ഭരണപക്ഷം വികസന മുന്നേറ്റം വരും തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ ഇക്കാര്യത്തില്‍ കേരളത്തിന്‍റെ മനസ് എങ്ങോട്ടെന്നത് സുപ്രധാനമാണ്.
ഇതില്‍ വ്യക്തത തേടിയാണ് മനോരമ ന്യൂസ് ഇലക്ഷന്‍ പള്‍സ് സര്‍വേയില്‍ ഇടത് സര്‍ക്കാര്‍ തുടരണമോ എന്ന ചോദ്യം വോട്ടര്‍മാരോടായി ചോദിച്ചത്. സര്‍ക്കാര്‍ മാറണമെന്നാണ് ഫെബ്രുവരി രണ്ടാംവാരം സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനവും അഭിപ്രായപ്പെട്ടത്. തുടരണമെന്ന് അഭിപ്രായപ്പെട്ടത് 38.8 ശതമാനം പേരാണ്. ആദ്യവാരത്തിലെ സര്‍വേയില്‍ പങ്കെടുത്ത 53.7 ശതമാനം പേരാണ് സര്‍ക്കാര്‍ മാറണമെന്ന് അഭിപ്രായപ്പെട്ടത്. ഈ റേറ്റിങ് ഉയരുന്ന കാഴ്ചയാണ് രണ്ടാം വാരത്തില്‍ ദൃശ്യമായത്. മാത്രമല്ല സര്‍ക്കാര്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുമുണ്ടായി. ആദ്യവാരത്തില്‍ ഇത് 40.3 ശതമാനമായിരുന്നെങ്കില്‍ രണ്ടാംവാരം അത് 38.8 ശതമാനമായി കുറഞ്ഞു.
സര്‍ക്കാരിനോട് വിയോജിപ്പുണ്ടെങ്കിലും തുടരണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 18.4ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഭരണത്തോട് യോജിക്കുന്നെന്നും അതിനാല‍് സര്‍ക്കാര്‍ തുടരണമെന്നും അഭിപ്രായപ്പെട്ടവര്‍ 20.4 ശതമാനമാണ്