vd-mv-govindan-on-jamaat

ജമാഅത്തെ ഇസ്‍ലാമിയെച്ചൊല്ലി കൊമ്പുകോര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. യുഡിഎഫിന്റെ പുതുയുഗ യാത്ര വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന് ഗോവിന്ദന്‍ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് പ്രതിപക്ഷ േനതാവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. 

എന്നാല്‍ സിപിഎം വര്‍ഗീയത പഠിപ്പിക്കേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. 45 കൊല്ലം സിപിഎമ്മിന് ജമാ അത്തെ വര്‍ഗീയവാദികള്‍ അല്ലായിരുന്നു. ജമാ അത്തെ ഇസ്‌ലാമിയെ സിപിഎം ഒപ്പം കൂട്ടിയതല്ലേയെന്നും സതീശന്‍ തിരിച്ചടിച്ചു. യുഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ മാത്രം വര്‍ഗീയവാദിയെന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും സതീശന്‍ ചോദിക്കുന്നു. ജമാ അത്തെ ഇസ്​ലാമിക്കെതിരെ സമസ്ത പ്രമേയം  പാസാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരു സംഘടനയുടെയും  ആഭ്യന്തര കാര്യത്തില്‍ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 

മൗദൂദി ചിന്ത യുവാക്കളെ വഴി തെറ്റിക്കുന്നുവെന്നും രാഷ്ട്രീയ ഇസ്​ലാം അപകടകരമായ ആശയമാണെന്നുമായിരുന്നു ജമാ അത്തെയ്ക്കെതിരെയുള്ള പ്രമേയത്തില്‍ സമസ്ത വ്യക്തമാക്കിയത്. പാന്‍ ഇസ്​ലാമിക് തീവ്രചിന്തയ്ക്കെതിരെ ജാഗ്രത വേണമെന്നും സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. 

ENGLISH SUMMARY:

A heated political debate has erupted in Kerala as CPM State Secretary M.V. Govindan accused the UDF's 'Puthuyuga Yathra' of aligning with communal forces. Govindan slammed Opposition Leader V.D. Satheesan for providing a 'good certificate' to Jamaat-e-Islami, calling their ideology dangerous. Retaliating to the claims, Satheesan questioned the CPM's past 45-year association with the same organization and accused the ruling front of hypocrisy. Meanwhile, the influential Muslim scholarly body Samastha passed a resolution against Jamaat-e-Islami, warning youth against 'Political Islam' and Maududist ideologies. The resolution, introduced during Samastha’s centenary celebrations, highlighted the risks of Pan-Islamic extremism. While the CPM uses this to corner the UDF, Satheesan maintained that he would not comment on the internal matters of religious organizations. This controversy has intensified the communal vs secular debate ahead of the 2026 assembly elections in Kerala