സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ വിജയന് മൊഴി കൊടുത്തെന്ന വാര്‍ത്ത അസത്യമെന്നു മന്ത്രി മുഹമ്മദ് റിയാസ്. പുറത്തുവന്നത് മൊഴിയായി പറയാത്ത കാര്യങ്ങളാണ്. കോടതിക്ക് മുന്‍പിലുള്ള വിഷയമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്എഫ്ഐഒ കുറ്റപത്രത്തിലാണ് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി വ്യക്തമാക്കുന്നത്. എക്സാലോജിക്കിലെ ജീവനക്കാരും സിഎംആര്‍എല്‍ ഐടി തലവനും സമാനമൊഴി ആവര്‍ത്തിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Read Also: സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ല; വീണയ്ക്ക് കുരുക്കായി സ്വന്തം മൊഴി
മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്ന മൊഴിയാണ് വീണ വിജയന് എസ്എഫ്ഐഒ നല്‍കിയത്. കുറ്റപത്രത്തിലെ മുപ്പതിയൊന്നും ഘണ്ടികയില് എസ്എഫ്ഐഒ പറയുന്നത് ഇപ്രകാരം. Investigation Uncovered that Exalogic provided no actual services to CMRL, as confirmed by Statement of exalogic Employees, CMRL's IT Head and Veena T herself. അന്വേഷണത്തില്‍ സിഎംആര്‍എല്ലിന് എക്സാലോജിക് ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് വ്യക്തമായി. ഇക്കാര്യം എക്സാലോജിക് ജീവനക്കാരും സിഎംആര്‍എല്‍ ഐടി തലവനും വീണ ടിയും നല്കിയ മൊഴികളിലൂടെ സ്ഥിരീകരിക്കുന്നു. നിയമസഭയെ അടക്കം തെറ്റിധരിപ്പിച്ച മുഖമന്ത്രി രാജിവെക്കണമെന്ന് പരാതിക്കാരനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. കള്ളി വെളിച്ചത്തായെന്ന് മാത്യു കുഴല്നാടന് എംഎല്‍എയും പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് വീണ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തത്. സേവനം നല്‍കിയില്ലെന്ന് മൊഴി നല്കിയ വീണ രണ്ട് കോടി 78 ലക്ഷം രൂപ കൈപ്പറ്റിയത് എന്തിനെന്ന ചോദ്യത്തിനും ഉത്തരം നല്‍കേണ്ടി വരും. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച വീണയുടെ മൊഴിയടക്കം വിശദമായി പരിശോധിച്ച് തുടര്‍ നടപടിക്ക് ഒരുങ്ങുകയാണ് ഇഡി.