binoy-viswam-veena-vijayan-no-support-cpi-position

സി.എം.ആര്‍.എല്‍– എക്സാലോജിക് ഇടപാടില്‍ വീണാ വിജയന് സി.പി.ഐയുടെ രാഷ്ട്രീയ പിന്തുണ ഉണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം മുഖ്യമന്ത്രിക്ക് എതിരായ രാഷ്ട്രീയ ആക്രമണങ്ങളെ പ്രതിരോധിക്കും. എക്സാലോജിക് ഇടപാട് എല്‍.ഡി.എഫിന്റെ കേസല്ല, രണ്ട് കമ്പനികള്‍ തമ്മിലുള്ള  ഇടപാടാണെന്നും ബിനോയ് വിശ്വം വിശദീകരിച്ചു. 

മുന്നണിയില്‍ സി.പി.എം ഏകപക്ഷീയമായി മുന്നോട്ടുപോകുന്നെന്ന വിമര്‍ശനങ്ങള്‍ തള്ളാതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടിയോഗങ്ങളില്‍ ചര്‍ച്ചകള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങളില്‍ മല്‍സരത്തിന് വിലക്കില്ലെന്നും സംഘടിതമായി ചേരിതിരിഞ്ഞ് മല്‍സരിക്കുന്നതിനാണ് വിലക്കെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ന്യൂനപക്ഷങ്ങളെ പരസ്പരം അടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നുത്. ഇത് മനസ്സിലാക്കാതെ ചില പുരോഹിതർ സംഘപരിവാറിന് ചുവപ്പു പരവതാനി വിരിക്കുന്നു. ബി.ജെ.പിയുടെ പരിപ്പ് കേരളത്തിൽ വേവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

CPI state secretary Binoy Viswam stated that the party will not offer political support to Veena Vijayan in the Exalogic deal case, asserting it was a transaction between two companies, not an LDF issue. However, the party will defend Chief Minister Pinarayi Vijayan against political attacks. Viswam also addressed criticisms against CPI(M)’s unilateral decisions and warned against BJP’s divisive tactics in Kerala.