ഇടതുമുന്നണിയിലെ ധാരണപ്രകാരം കൊല്ലം കോര്‍പറേഷനിലെ മേയര്‍ സ്ഥാനം സിപിഎം വിട്ടുതരാത്തതില്‍ സിപിഐക്ക് കടുത്ത അമര്‍ഷം. കഴിഞ്ഞ ഡിസംബറില്‍ ലഭിക്കേണ്ടിയിരുന്ന സ്ഥാനമാണ് വൈകുന്നത്. മുന്നണി മര്യാദ പാലിക്കാന്‍ പ്രസന്ന ഏണസ്റ്റ് തയാറാകാഞ്ഞതില്‍ സിപിഎമ്മിലും എതിര്‍പ്പുണ്ട്.
മേയര്‍ സ്ഥാനം പത്തിന് രാജിവയ്ക്കുമെന്നും തീരുമാനം പാര്‍ട്ടിയെ അറിയിച്ചതാണെന്നും പ്രസന്ന ഏണസ്റ്റ് പറയുമ്പോഴും എന്തിനാണ് വൈകിപ്പിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ല. കഴിഞ്ഞ ഡിസംബറില്‍ സിപി െഎയ്ക്ക് മേയര്‍ സ്ഥാനം ലഭിക്കേണ്ടാതാണ്. ജനുവരി ഇരുപത്തിയഞ്ചിന് രാജിവയ്ക്കണമെന്ന് സിപി െഎ ആവശ്യപ്പെട്ടിരുന്നു. പിന്നെയും പത്തുദിവസം കഴിഞ്ഞിട്ടും തീരുമാനമാകാത്തതിലാണ് സിപി െഎ സ്ഥാനങ്ങള്‍ രാജിവച്ചത്. ഡെപ്യൂട്ടി മേയര്‍, രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളാണ് രാജിവച്ചത്.
ധനമന്ത്രിയെ പങ്കെടുപ്പിച്ച് കോര്‍പറേഷനിലെ ചില കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്താനിരുന്നത് നീണ്ടുപോയതാണ് മേയറുടെ രാജിയും വൈകാന്‍ കാരണമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. പക്ഷേ മുന്നണി മര്യാദ പാലിക്കാതിരുന്നത് ശരിയല്ലെന്നും വിമര്‍ശനമുണ്ട്. പ്രസന്ന ഏണസ്റ്റ് രാജിവയ്ക്കുന്നതുപ്രകാരം സിപിെഎയിലെ ഹണി ബഞ്ചമിന്‍ മേയറാകും.