മദ്യനിര്‍മാണ പ്ലാന്‍റിന് സമാനമായി കിഫ്ബി റോഡുകളിലെ ടോളിലും ഘടകക്ഷികളെ കബളിപ്പിച്ച് സിപിഎം. റോഡിലെ ടോള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന മുന്നണി കണ്‍വീനറുടെ പ്രതികരണത്തോടെയാണ് പറ്റിക്കപ്പെട്ടുവെന്ന് ഘടകക്ഷികള്‍ക്ക് മനസിലായത് . കിഫ്ബിക്ക് തനതു വരുമാനത്തിനായി ആലോചന വേണമെന്ന എല്‍ഡിഎഫ് യോഗത്തില്‍വെച്ച നിര്‍ദേശത്തിനപ്പുറത്തേക്ക് ഘടകക്ഷിനേതാക്കള്‍ ഒന്നുമറിഞ്ഞിട്ടില്ല. ജനകീയ പ്രതിഷേധം ഉയരുമെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോള്‍ വികസനത്തിന് വേണ്ടി എന്തൊക്കെ ചെയ്യേണ്ടിവരുമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രതികരണം എന്നാല്‍ എല്ലാം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നെന്ന് മുന്നണി കണ്‍വീനര്‍ സ്ഥിരീകരിച്ചതോടെ ചര്‍ച്ചകള്‍ മാറി. ഇതോടെയാണ് മദ്യപ്ലാന്‍റിലേ പോലെ ടോളിലും കബളിപ്പിക്കപ്പെട്ടുവെന്ന് ഘടകക്ഷികള്‍ക്ക് മനസിലാവുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ സമരം ആലോചിക്കാനുള്ള മുന്നണി യോഗത്തില്‍ കിഫ്ബിക്ക് തനത് ഫണ്ട് കണ്ടത്തേണ്ടി വരുമെന്നും ആലോചിക്കാമെന്നും ഒരു നിര്‍ദേശം മാത്രമായിരുന്ന മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വെച്ചത്. റോഡിന് ടോള്‍ പിരിക്കുമെന്ന ഒരു വാക്ക് പോലും മുഖ്യമന്ത്രി മിണ്ടിയില്ല. എന്നാല്‍ ഒടുവില്‍ ടോള്‍ യാഥാര്‍ഥ്യമാക്കാനുള്ള അവസാനവട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇവിടെയും കബളിപ്പക്കപ്പെട്ടെന്ന വികാരത്തിലാണ് ഘടകക്ഷികള്‍. സാമ്പത്തിക ബാധ്യതയൊല്ലാം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിക്ഷനേതാവ് പ്രതികരിച്ചു. കിഫ്ബി വെള്ളാനയായി മാറുമെന്ന് നേരത്തെ പറഞ്ഞത് സത്യമാവുകയാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
മദ്യ പ്ലാന്‍റിന് പിന്നാലെ ടോളിലും കാര്യങ്ങള്‍ സിപിഎം തുറന്നു പറഞ്ഞില്ല എന്ന വികാരമുണ്ട്. എന്നാല്‍ ആരും ആരും പരസ്യമായി പ്രതികരിക്കാനില്ല