കേരളത്തെ അപമാനിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ വന്‍ രോഷവുമായി കോണ്‍ഗ്രസും സി.പി.എമ്മും. കേന്ദ്രത്തിന് മുമ്പിൽ പിച്ചചട്ടിയുമായി നിൽക്കാൻ സൗകര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ജ്ജവവും ഇഛാശക്തിയും ജോര്‍ജ് കുര്യനും സുരേഷ് ഗോപിക്കുമില്ലെന്ന് പ്രതിപക്ഷനേതാവ് തുറന്നടിച്ചു. ഇതിനിടെ കേരളം നിലവിളിക്കുകയല്ല വേണ്ടതെന്ന പരിഹാസവുമായി സുരേഷ് ഗോപിയും രംഗത്തെത്തി.
ബിജെപി മന്ത്രിമാരായിരിക്കുമ്പോള്‍ തന്നെ കേരളീയരാണെന്ന് മറക്കരുതെന്ന് വി.ഡി സതീശന്‍. പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളായി കേന്ദ്രമന്ത്രിമാര്‍ അധ:പതിക്കരുതെന്നും വാര്‍ത്താക്കുറിപ്പില്‍ പ്രതിപക്ഷനേതാവ്. ധനമന്ത്രി അവതരിപ്പിച്ചത് കേരളത്തെ നിരോധിച്ച ബജറ്റെന്നും കേരളത്തെ അപമാനിച്ച ജോർജ് കുര്യൻ മാപ്പു പറയണമെന്നും മന്ത്രി റിയാസ്.
ജോര്‍ജ് കുര്യനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഡി.വൈ.എഫ്.ഐ
അവഗണനയില്‍ പ്രതിഷേധം കടുക്കുമ്പോഴും സുരേഷ് ഗോപിക്ക് കുലുക്കമില്ല. കിട്ടുന്ന ഫണ്ട് കേരളം കൃത്യമായി ചെലവാക്കണമെന്നാണ് വാദം. സുരേഷ് ഗോപി. കേരളത്തോട് അവഗണനയെന്ന് പ്രചരിപ്പിച്ചോളൂവെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോടും പറയുന്നു കേന്ദ്രമന്ത്രി.
ജോര്‍ജ് കുര്യന്‍ പറഞ്ഞത്
‘‘കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയിൽ പിന്നാക്കമാണ് എന്നു പറഞ്ഞു കഴിഞ്ഞാൽ അതു കമ്മിഷൻ പരിശോധിക്കും. പരിശോധിച്ചു കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും.’’ – ജോർജ് കുര്യൻ പറഞ്ഞു.