നേതൃമാറ്റ ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആറു പേരുകളുടെ പട്ടിക തയാറാക്കി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം. വിജയസാധ്യതയുള്ള 63 സീറ്റുകളെ സംബന്ധിച്ചുള്ള സ്വന്തം സർവേ റിപ്പോർട്ട് അവതരിപ്പിക്കുന്നത് രാഷ്ട്രീയകാര്യസമിതിയിൽ തടഞ്ഞ നടപടിയിൽ വി.ഡി.സതീശൻ കടുത്ത അമർഷത്തിലാണ്. സർവേ നടത്തുന്നത് എഐസിസി ആണെന്ന് അറിയിച്ച് സതീശനോടുള്ള വിയോജിപ്പ് ചെന്നിത്തല പരസ്യമാക്കി. സർവേകളിൽ അസ്വാഭാവികത ഇല്ലെന്ന് കെ മുരളീശ്വരൻ മനോരമ ന്യൂസിനോട് പറഞ്ഞു
സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾക്ക് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തന്നെ തുടക്കം കുറിച്ചിരിക്കെയാണ് ടീം കനുഗോലു പട്ടിക തയാറാക്കിയതായി അറിയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേകളും തന്ത്രങ്ങളും ആണ് അനുകൂട്ടി തയ്യാറാക്കുന്നതെങ്കിലും സർവ്വേക്കിടയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ലഭിച്ച പേരുകളാണ് അവർ പട്ടികയാക്കിയത്. എന്നാൽ, വി എം സുധീരനെ നിയമിച്ചപ്പോൾ ഉണ്ടായ പുകില് വ്യക്തമായി അറിയാവുന്ന ഹൈക്കമാൻഡ് സുധാകരൻ്റെ പകരകാരൻ്റെ പേര് സംസ്ഥാനത്ത് നിന്ന് തന്നെ ഉയരട്ടെ എന്ന നിലപാടിലാണ്.
അതേസമയം, സ്വന്തം സർവേ രാഷ്ട്രീയകാര്യ സമിതിയിൽ അവതരിപ്പിക്കാൻ കഴിയാത്തതിൽ കടുത്ത അർഷത്തിലാണ് വി.ഡി.സതീശൻ. രാഷ്ട്രീയകാര്യ സമിതിയിൽ അല്ലെങ്കിൽ പിന്നെ എവിടെയാണ് തൻ്റെ ആശയം പങ്കുവയ്ക്കേണ്ടതെന്ന് ചോദ്യമാണ് സതീശൻ ഉയർത്തിയത്. വിജയസാധ്യതയുള്ള 63 സീറ്റുകളെ കുറിച്ച് നടത്തിയ സർവേയുടെ വിശകലനം യോഗത്തിൽ തടഞ്ഞത് എ.പി. അനിൽകുമാർ ആണ്. സർവ്വേകൾ നടക്കുന്നത് എസി ആണെന്ന് വ്യക്തമാക്കി സതീശനോടുള്ള വിയോജിപ്പ് രമേശ് മറച്ചുവച്ചില്ല.
ഞാൻ സർവ്വേകൾ സ്വാഭാവികമായ നടപടിയാണെന്ന് കെ മുരളീധരൻ തിരിച്ചടിച്ചു. സർവേ ചർച്ചകൾ ചൂടുപിടിക്കുമ്പോൾ, കനു പോലു ടീമിൻറെ റിപ്പോർട്ടിലെ ആറു പേർ ആരാണെന്നും സതീശൻ പറഞ്ഞ 63 സിറ്റികൾ ഏതാണെന്നുള്ള ആകാംക്ഷയിലാണ് നേതാക്കൾ.