യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണ്. മതമേലധ്യക്ഷന്‍മാര്‍ മുന്നണി പ്രവേശത്തില്‍ ഇടപെട്ടിട്ടില്ല. മുന്നണി മാറ്റമെന്ന വാർത്ത അടിസ്ഥാനരഹിതം. അങ്ങനെയൊരു വിഷയം അജൻഡയിലില്ല. മുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടാക്കലാണ് ലക്ഷ്യം. തങ്ങള്‍ക്ക് ശക്തിയുള്ളതുകൊണ്ടാണ് യുഡിഎഫ് ക്ഷണിക്കുന്നതെന്നും ജോസ് കെ.മാണി മനോരമ ന്യൂസിനോടു പറഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചർച്ചകൾ സജീവമെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
Read Also: കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക്?; ചർച്ച സജീവമാക്കി മാണി ഗ്രൂപ്പ്
റബർ വിലസ്ഥിരത ഫണ്ടും കാരുണ്യ പദ്ധതിയും ഇടതുപക്ഷ സർക്കാരിന് കീഴിൽ അട്ടിമറിക്കപ്പെട്ടതിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി പുകയുമ്പോഴാണ് യുഡിഎഫിൽ നിന്നുള്ള അനൗദ്യോഗിക ചർച്ചകൾക്ക് വഴി തുറക്കുന്നത് .
വില സ്ഥിരതാ ഫണ്ട് പദ്ധതി നടപ്പിലാക്കിയാൽ റബർ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്നിരിക്കെ സംസ്ഥാന സർക്കാർ തുടരുന്ന അലംഭാവത്തിൽ അതൃപ്തരാണ് കേരള കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ഭരണവിരുദ്ധ വികാരത്തിന്റെ ചൂട് അറിഞ്ഞ കേരള കോൺഗ്രസ് എം വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അണികളെയും പ്രവർത്തകരെയും ബോധ്യപ്പെടുത്താൻ നന്നായി ബുദ്ധിമുട്ടും. ക്രൈസ്തവ മതമേലധ്യക്ഷൻമാരുടെ കൂടെ ഇടപെടലിലാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്..മുസ്ലിംലീഗിന്റെ മധ്യസ്ഥതയിൽ പലവട്ടം അനൗദ്യോഗിക ചർച്ചകൾ നടന്നതായി കേരള കോൺഗ്രസ് എം വൃത്തങ്ങൾ സമ്മതിക്കുന്നു. അറ്റകൈക്ക് ജോസ് കെ. മാണിയെ മലബാറിൽ നിർത്തി ജയിപ്പിക്കാനുള്ള നീക്കങ്ങൾക്കും ചരടുവലി നടന്നതായി സൂചനയുണ്ട്.
പാലാ സീറ്റിൽ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ജോസ് കെ മാണി തയ്യാറാല്ലെങ്കിലും സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ വേണമെന്നതാണ് മുന്നോട്ടുവയ്ക്കുന്ന ഉപാധി. പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന മാണി സി കാപ്പനെ തള്ളാൻ യുഡിഎഫിന് താൽപര്യവുമില്ല. പാലായിൽ തട്ടി പലതവണ ചർച്ച ധാരണയിൽ എത്താതെ പിരിഞ്ഞെങ്കിലും ചർച്ചകൾ ഉപേക്ഷിച്ചിട്ടില്ല..അതേ സമയം,തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണി മാറുന്നത് പതിവാക്കിയാൽ അത് വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന അഭിപ്രായവും പാർട്ടിയിൽ ഉയർന്നതോടെ കരുതലോടെയാണ് ഓരോ ചുവടും
തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം. ചർച്ചകളിലെ എൽഡിഎഫ് നിലപാട് അനുസരിച്ച് ആയിരിക്കും ഭാവി തീരുമാനങ്ങൾ