കലാശക്കൊട്ടിലേക്ക് പ്രചാരണം എത്തിനില്‍ക്കെ ചേലക്കരയില്‍ പുതിയ രാഷ്ട്രീയചര്‍ച്ചയ്ക്ക് വഴിതുറന്ന് യു.ഡി.എഫ്. കെ.രാധാകൃഷ്ണനെ ഡല്‍ഹിക്ക് അയച്ച പിണറായി, ദലിത് മുഖ്യമന്ത്രിക്കുള്ള സാധ്യത അടച്ചെന്ന മാത്യു കുഴല്‍നാടന്‍റെ പരാമര്‍ശത്തില്‍ ചര്‍ച്ച ചൂടായി. ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും കുഴല്‍നാടന് നിലയും വിലയുമില്ലെന്നും എം.വി.ഗോവിന്ദന്‍ തുറന്നടിച്ചു. കെ.രാധാകൃഷ്ണന് നല്‍കിയത് ഉചിത ചുമതലയെന്ന് മുഖ്യമന്ത്രിയും വിഷയം തണുപ്പിക്കുന്നു.
ചേലക്കര ബൂത്തിലെത്താന്‍ രണ്ടും പകലും രാത്രിയും ബാക്കിനില്‍ക്കെയാണ് തിരഞ്ഞെടുപ്പ് ചുമതല കൂടിയുള്ള കുഴല്‍നാടന്‍ പുതിയ വിഷയം പയറ്റിയത്. രൂക്ഷമായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ മറുപടി. ഭരണവിരുദ്ധവികാരം ഇല്ലെന്നും എം.വി.ഗോവിന്ദന്‍. തനിക്ക് മറുപടി പറഞ്ഞ ഭാഷ സംസ്ഥാന സെക്രട്ടറിക്ക് ചേരുന്നതല്ലെന്നുപറഞ്ഞ കുഴല്‍നാടന്‍, ഇന്നോളം തുണച്ച പട്ടിക ജാതി വിഭാഗങ്ങള്‍ പാര്‍ട്ടിക്ക് മറുപടി നല്‍കുമെന്ന മുന്നറിയിപ്പും നല്‍കി. കെ.രാധാകൃഷ്ണനോട് അനീതി കാട്ടിയെന്നത് തുടക്കം മുതല്‍ ആയുധമാക്കുന്ന യുഡിഎഫിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും കളം നിറയുന്നു.