രാഹുലും പ്രിയങ്കയുമായിരുന്നു വയനാട്ടിൽ സമാപന ദിവസത്തെ യു ഡി എഫിന്‍റെ പ്രധാന ആകർഷണം. എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും ബി ജെ പി സ്ഥാനാർഥി നവ്യ ഹരിദാസും പ്രവർത്തകർക്കൊപ്പം ചുവടുവച്ച് കലാശക്കൊട്ട് കളറാക്കി.
സമയം നാലുമണി. കോരിച്ചൊരിയുന്ന മഴയേയും അവഗണിച്ച് തിരുവമ്പാടിയിൽ കാത്ത് നിന്ന നൂറ് കണക്കിന് പ്രവർത്തകർക്കിടയിലേക്ക് ആവേശമായി രാഹുലും പ്രിയങ്കയുമെത്തി മലയാളത്തിൽ സംസാരിച്ച് തിങ്ങിക്കൂടിയ ജനസഞ്ചയത്തെ പ്രിയങ്ക കൈയിലെടുത്തു.
വീണ്ടും വരുമെന്ന ഉറപ്പോടെ ഇരുവരുടേയും മടക്കം . രാവിലെ ബത്തേരിയിൽ നടന്ന റോഡ് ഷോയിലും നൂറ് കണക്കിന്ന് പ്രവർത്തകർ അണി ചേർന്നു. ഉൽസവാന്തരീക്ഷത്തിലായിരുന്നു ബത്തേരിയിൽ എൽഡിഎഫിൻ്റെ കൊട്ടിക്കലാശം 2014 ൽ UDF ക്യാംപിനെ വിറപ്പിച്ച സത്യൻ മൊകേരി എൽഡിഎഫ് പ്രവർത്തകർക്കൊപ്പം ചുവടു വെച്ചു. ഇറ്റലിയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ കൂടി ചേർന്നതോടെ സംഗതി ഫുൾ കളർ. ബത്തേരിയിൽ റോഡ് ഷോയോടെ ആയിരുന്നു കന്നിയങ്കത്തിനിറങ്ങിയ നവ്യ ഹരിദാസിന്‍റെയും പ്രചാരണ സമാപനം ക്രെയിനിൽ കയറി സ്ഥാനാർഥി പുഷ്പവൃഷ്ടി നടത്തിയതോടെ ആവേശം ഉച്ചസ്ഥായിലേക്ക്