കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പൂരം കലക്കല്‍ പരാമര്‍ശത്തോട് തല്‍ക്കാലം മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒറ്റ തന്തയ്ക്ക് വിളിച്ചയാളെ അതിന് മുകളിലല്ലേ വിശേഷിപ്പിക്കേണ്ടത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കെ.മുരളീധരനെ ഇഷ്ടമല്ല. ഡി.സി.സിയുടെ ആവശ്യം തള്ളിയത് മുരളി നിയമസഭയില്‍ എത്താതിരിക്കാനാണ്. സരിന്‍ ജയിക്കുമെന്നും ബി.ജെ.പി മൂന്നാമത് പോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, ആരുടെയും അപ്പന് വിളിച്ചതല്ലെന്നും വിളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.