പോര് കടുപ്പിക്കാൻ ഉറച്ച് ഗവർണരും മുഖ്യമന്ത്രിയും. മലപ്പുറം- ദേശവിരുദ്ധ പരാമർശങ്ങളിൽ വീണ്ടും മുഖ്യമന്ത്രിക്ക് കത്തെഴുതാനാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ തീരുമാനം. ഗവര്‍ണര്‍ വിടാതെ പിന്തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനത്തിലൂടെ മറുപടി നല്‍കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസ്യത ഇല്ലെന്ന് ഇത് മൂന്നാം തവണയാണ് ഗവര്‍ണര്‍ പറയുന്നത്. ഗവര്‍ണുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് മാത്രമല്ല, ഇവയൊക്കെ ചോദിക്കാന്‍ എന്ത് അധികാരമാണെന്നാണ് മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയുടേയും ചോദ്യം. സര്‍ക്കാരിന്റെ ആവശ്യത്തിനായി ചീഫ് സെക്രട്ടറി രാജ്ഭവനില്‍ വന്നു. ഗവര്‍ണര്‍ വരാന്‍ പറഞ്ഞപ്പോള്‍ സര്‍ക്കാരിന് കോംപ്ലക്സെന്നും ഗവര്‍ണര്‍
പി.ആര്‍ ഏജന്‍സി വിവാദവും ദി ഹിന്ദു പത്രത്തിന്‍റെ വിശദീകരണവും മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് അയക്കാൻ രാജ് ഭവൻ തയാറെടുക്കുകയാണ്. പരാമർശം തെറ്റെങ്കിൽ പി.ആർ ഏജൻസിക്കും ദി ഹിന്ദുവിനും എതിരെ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണം എന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഗവർണർ കൂടുതൽ കടുപ്പിച്ചാൽ വാർത്ത സമ്മേളനം നടത്തി മറുപടി പറയാൻ മുഖ്യമന്ത്രി തയാറായേക്കും.
മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്ന ഗവർണരുടെ വാക്കുകൾ രാഷ്ട്രീയ ലക്ഷ്യത്തോടെ എന്ന് സി.പി.എമ്മും വിശദീകരിക്കും. ആരിഫ് മുഹമ്മദ് ഖാന്റേത് വിലകുറഞ്ഞ രീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവര്‍ണര്‍ നിറവേറ്റുന്നില്ലന്നും പറയുന്നത് വെല്ലുവിളിയല്ലെന്നും എം.വി ഗോവിന്ദന്‍