എന്‍.ഷംസുദീന്‍, ഇ.ചന്ദ്രശേഖരന്‍, മാത്യു കുഴല്‍നാടന്‍

എന്‍.ഷംസുദീന്‍, ഇ.ചന്ദ്രശേഖരന്‍, മാത്യു കുഴല്‍നാടന്‍

  • എ.ഡി.ജി.പി– ആര്‍.എസ്.എസ് ബന്ധം: അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച
  • അജിത്കുമാറിനെതിരായ റിപ്പോര്‍ട്ട് ധൈര്യമുണ്ടെങ്കില്‍ സഭയില്‍ വയ്ക്കണമെന്ന് പ്രതിപക്ഷം
  • പിണറായിയുടെ ആദ്യജയം ആര്‍.എസ്.എസ് പിന്തുണയില്‍: മാത്യു കുഴല്‍നാടന്‍

എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന്‍റെ ആര്‍.എസ്.എസ് ബന്ധം ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം നിയമസഭ ചര്‍ച്ചയ്ക്കെടുത്തു.  ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചെങ്കിലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്കൊടുവില്‍ മറുപടി പറയില്ല . മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ ശബ്ദവിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.  Also Read: നിയമസഭയിലെ പ്രതിഷേധം; നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് താക്കീത്...


ദ് ഹിന്ദു ദിനപ്പത്രത്തിന് മുഖ്യമന്ത്രി അനുവദിച്ച അഭിമുഖത്തില്‍ വന്ന മലപ്പുറത്തെ കുറിച്ചുള്ള വിവാദപരാമര്‍ശം അടിയന്തര പ്രമേയം അവതരിപ്പിച്ച എന്‍.ഷംസുദീന്‍  ഉന്നയിച്ചു . മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ‘ദ് ഹിന്ദുവിലെ പരാമര്‍ശം മുഖ്യമന്ത്രിയുടെ ഓഫിസ് എഴുതിനല്‍കിയതാണ്. മലപ്പുറത്തെ അവഹേളിക്കുന്നത് സംഘപരിവാര്‍ അജന്‍ഡയാണ് . ന്യൂപക്ഷത്തെ അവഹേളിച്ച് വര്‍ഗീയ പ്രീണനം നടത്തുകയാണെന്നും ഷംസുദീന്‍ ആരോപിച്ചു .  മുഖ്യമന്ത്രിയുടെ ന ആരോഗ്യപ്രശ്നം ആകസ്മികമാകാമെന്ന എന്‍.ഷംസുദീന്‍റെ  പരാമര്‍ശം  ബഹളത്തില്‍ കലാശിച്ചു 

ആര്‍എസ്എസ്  കൂടിക്കാഴ്ചയ്ക്ക് ദുരൂഹ ലക്ഷ്യങ്ങളുണ്ടെന്നും ന്യായീകരിക്കാനാവില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐ അംഗം ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെട്ടത് .അന്വേഷണം തുടരുകയാണെന്നും ചന്ദ്രശേഖരന്‍ പറ‍ഞ്ഞതോടെ പ്രതിപക്ഷം കയ്യടിച്ചു. മഞ്ചേശ്വരം കേസ് ആവിയാക്കി കെ.സുരേന്ദ്രരനെ രക്ഷിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. 

മലപ്പുറം ജില്ലാ രൂപീകരണം കോൺഗ്രസ് എതിർത്തവരാണ് കോണ്‍ഗ്രസെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സിപിഎം അംഗം പി  നന്ദകുമാര്‍ പറഞ്ഞു. ഒരു മത വിഭാഗത്തെ പ്രീണിപ്പിക്കാൻ ആണ് ജില്ല രൂപീകരിക്കുന്നതെന്നായിരുന്നു കരുണാകരന്‍റെ നിലപാട്. ആരാണ്  ആര്‍എസ്എസുമായി കൂട്ടു കൂടുന്നത് എന്ന്‌ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ആര്‍എസ്എസ്  പ്രവർത്തകനെ ഇ.എം.എസിന് എതിരെ സ്ഥാനാർത്തിയാക്കി.  മുന്‍ഡിജിപി ടി.പി. സെൻകുമാറിനെ പിന്തുണച്ചത് ആരാണ്. ടി പി സെൻകുമാറിന് വേണ്ടി കേസ് വാദിച്ചത് ലീഗിന്‍റെ രാജ്യസഭാ അംഗം ഹാരിസ് ബീരാൻ ആണ്. എംജി കോളേജിലെ എബിവിപി കേസ് പിൻവലിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നും നന്ദകുമാര്‍ പറഞ്ഞു .

ഇതിനിടെ  പ്രതിപക്ഷ നേതാവ്  കടകംപള്ളി സുരേന്ദ്രനെതിരെ ക്രമപ്രശ്നം ഉന്നയിച്ചു . കടകംപള്ളി അഞ്ചുതവണ നാണംകെട്ടവന്‍ എന്ന് പറഞ്ഞെന്നായിരുന്നു ക്രമപ്രശ്നം . ഇതില്‍ ഇടപെട്ട സ്പീക്കര്‍ ഇത് സഭയുടെ മദ്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും. സംസാരിക്കുമ്പോള്‍ കോറസ് വേണ്ടെന്നും നിര്‍ദേശിച്ചു. സഭയുടെ മദ്യാദ എല്ലാവരും പാലിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു 

ആര്‍എസ്എസ് പിന്തുണയോടെ മല്‍സരിച്ച് ജയിച്ച് സഭയില്‍ വന്നയാളാണ് പിണറായി വിജയന്‍ എന്നായിരുന്നു മാത്യു കുഴല്‍നാടന്‍റെ ആരോപണം . അതുകൊണ്ട് ചരിത്രം ആരും പരിശോധിക്കേണ്ട. അജിത് കുമാറിനെ എന്തിനുവേണ്ടി മാറ്റി എന്ന് പറയാനുള്ള ആർജ്ജവും പോലും സർക്കാറിനില്ല. ഒട്ടേറെ സഖാക്കളെ വെട്ടിക്കൊന്ന ആർഎസ്എസിന് സിപിഎം വിധേയപ്പെടുന്നതെന്തിനാണ്.  പിണറായി വിജയൻ്റെ കുടുംബത്തിൻ്റെ തല മോദിയുടെ കക്ഷത്തിൽ ആണ്. അന്വേഷണ കാലാവധി കഴിഞ്ഞിട്ടും SFIO അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ട് സമർപ്പിക്കുന്നില്ല . ഇതിനൊന്നും നിങ്ങള്‍ക്ക് ഉത്തരമില്ലെന്നും  കുഴന്‍നാടന്‍ പറഞ്ഞു.

ENGLISH SUMMARY:

Adjournment motion in kerala assembly session on adgp rss meeting opposition raised cm remark on malappuram gold smuggling