പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി ആവശ്യമാണ്. തനിക്ക് ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ ലഭിക്കുമെന്നും അന്‍വര്‍ മലപ്പുറത്ത് പറഞ്ഞു. മഞ്ചേരിയില്‍ ഒരുലക്ഷംപേരെ പങ്കെടുപ്പിച്ച് പൊതുയോഗം നടത്തുമെന്നും അന്‍വര്‍.
‘ദ് ഹിന്ദു’വിനോട് വ്യക്തതതേടി മുഖ്യമന്ത്രിയുടെ ഓഫിസ് കത്തയച്ചത് നാടകമാണെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. പി.ആര്‍.ഏജന്‍സി നല്‍കിയതാണ് ഉള്ളടക്കമെങ്കില്‍ ഉടന്‍ തിരുത്താന്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടെന്നും അന്‍വര്‍ ചോദിച്ചു. പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഉടന്‍ തിരുത്തിയേനെ. മുഖ്യമന്ത്രിയും ആര്‍.എസ്.എസുമായി ആലോചിച്ചാണ് അഭിമുഖം നല്‍കിയതെന്നും അതിന്റെ ശബ്ദരേഖ പത്രം പുറത്തുവിടണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നും പി.വി.അന്‍വര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭരണം കുത്തഴിഞ്ഞ നിലയിലാണ്. ആരോഗ്യപ്രശ്നങ്ങള്‍ കൂടി അലട്ടുന്ന മുഖ്യമന്ത്രിയെ മാറ്റി മറ്റൊരാളെ നിയോഗിക്കാന്‍ പാര്‍ട്ടി തയാറാവണം. മറ്റാരും ഇല്ലാത്തപക്ഷം റിയാസിനെത്തന്നെ അതിന് നിയോഗിക്കാമെന്നും അന്‍വര്‍ പരിഹസിച്ചു.